നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപെണ്‍ സ്‌കൂളിംഗ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

 


നോയിഡ:(www.kvartha.com 06.06.2021) കോവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപെണ്‍ സ്‌കൂളിംഗ് (എന്‍ ഐ ഒ എസ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടികല്‍ പരീക്ഷകളാണ് റദ്ദാക്കിയത്.

നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപെണ്‍ സ്‌കൂളിംഗ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളും പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയാറാക്കുമെന്ന് എന്‍ഐഒഎസ് പ്രസ്താവനയില്‍ അറിയിച്ചു. സിബിഎസ്ഇ, സിഐഎസിഇ പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും ഇരു ബോര്‍ഡുകളും പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

പത്താം ക്ലാസ് പരീക്ഷകളുമായി ബന്ധപ്പെട്ട്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓപെണ്‍ സ്‌കൂളിംഗ് ആവിഷ്‌കരിച്ച അനുയോജ്യമായ മൂല്യനിര്‍ണയ പദ്ധതിയെ അടിസ്ഥാനമാക്കി ഫലങ്ങള്‍ തയ്യാറാക്കും. ഫലങ്ങളില്‍ സംതൃപ്തരല്ലാത്തവര്‍ക്ക് സാഹചര്യം മെച്ചപ്പെട്ടതിനുശേഷം പരീക്ഷ എഴുതാന്‍ അവസരം നല്‍കും.

Keywords:  COVID-19,Education,Examination,National,Cancelled,School,CBSE,Result,National Institute of Open Schooling canceled Class XII exam
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia