മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് 11 മരണം, 8 പേര്‍ക്ക് പരിക്ക്; തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുന്നു

 



മുംബൈ: (www.kvartha.com 10.06.2021) മുംബൈയിലെ മലാഡ് വെസ്റ്റില്‍ റെസിഡെന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയാണ് ആളുകള്‍ താമസിക്കുന്ന നാല് നില കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. 

അതേസമയം സമീപത്തെ 3 കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു. നാല് കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ പ്രദേശത്തെ സമീപത്തുള്ള കെട്ടിടങ്ങളെയും ഇത് ബാധിച്ചു. ദുരിതബാധിത ഘടനയില്‍ നിന്നുള്ള താമസക്കാരെ ഒഴിപ്പിക്കുന്നതായി ബിഎംസി അറിയിച്ചു.

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് 11 മരണം, 8 പേര്‍ക്ക് പരിക്ക്; തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുന്നു


സ്ത്രീകളും കുട്ടികളും ഉള്‍പെടെ 15 പേരെ രക്ഷപ്പെടുത്തിയതായി മുംബൈയിലെ ഡി സി പി സോണ്‍ 11 വിശാല്‍ താക്കൂര്‍ അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ടീമുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഒരു പ്രദേശികന്‍ പറഞ്ഞു. 'ഏഴ് പേരെ പാര്‍പ്പിക്കുന്ന നാല് നില കെട്ടിടമായിരുന്നു ഇത്. ഇതില്‍ അഞ്ചുപേരെ ഇതുവരെ രക്ഷപ്പെടുത്തി. എതിര്‍വശത്തുള്ള രണ്ട് കെട്ടിടങ്ങള്‍ കൂടി പൊളിച്ചു. രണ്ട് കുട്ടികളെ അവിടെ നിന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തിന് ഞങ്ങള്‍ വിളിച്ചയുടനെ പൊലീസും അഗ്‌നിശമന സേനയും എത്തി,' പ്രാദേശികക്കാരനായ ഷഹനവാസ് ഖാന്‍ പറഞ്ഞത് ഉദ്ധരിച്ച് എ എന്‍ ഐ. 

Keywords:  News, National, India, Mumbai, Building Collapse, Death, Accident, Injured, Help, Police, Mumbai: 11 dead, 8 injured as residential building collapses in Malad West; search & rescue operation underway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia