വാഹനപരിശോധനയ്ക്കിടെ പിഴയടച്ചത് 500 രൂപയുടെ കള്ള നോട്: പുലിവാല് പിടിച്ച് പൊലീസ്

 


കൊല്ലം: (www.kvartha.com 09.06.2021) ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി കൊല്ലം റൂറല്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ആരോ പിഴയടച്ചത് 500 രൂപയുടെ കള്ള നോട്. ഇതേതുടർന്ന് പുലിവാല് പിടിച്ച് പൊലീസ്. അന്നേദിവസം കേസുകള്‍ അനവധി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ നോട് ആര് തന്നതാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പണം ട്രഷറിയില്‍ എത്തിച്ചപ്പോഴാണ് കള്ളനോടാണെന്ന വിവരം ലഭിച്ചത്. പണം ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് പുനലൂര്‍ ഡിവൈഎസ്പി ഉത്തരവിട്ടു.

വാഹനപരിശോധനയ്ക്കിടെ പിഴയടച്ചത് 500 രൂപയുടെ കള്ള നോട്: പുലിവാല് പിടിച്ച് പൊലീസ്

അതേസമയം പിഴ അടയ്ക്കുന്ന പണം 'ഒറിജിനല്‍' ആണെന്ന് ഉറപ്പു വരുത്താന്‍ പരിശോധനാ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വാഹന പരിശോധനയ്ക്കൊപ്പം നോട് പരിശോധനയും ഇതോടെ ശക്തമാക്കിയിരിക്കുകയാണ് കൊല്ലം റൂറല്‍ പൊലീസ്.

Keywords:  News, Kollam, Police, Case, Fine, Kerala, State, Fake money, Man paid fine to police by fake currency.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia