'വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ആക്ടര്‍ ആണ് മമ്മുക്ക': മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

 


കൊച്ചി: (www.kvartha.com 09.06.2021) മലയാള സിനിമാ പ്രേമികളുടെ പ്രിയ താരമായ മമ്മുക്ക ആരാധകർക്ക് മാത്രമല്ല സിനിമ സംവിധായകർക്കിടയിലും പ്രിയപ്പെട്ട താരം കൂടിയാണ്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കലാകാരൻ. മമ്മുക്കയെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ പറയുന്നത് 'വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ആക്ടര്‍ ആണ് മമ്മുക്ക' എന്നാണ്

'പാസഞ്ചര്‍' എന്ന സിനിമയ്ക്കായി താന്‍ ആദ്യം മമ്മൂട്ടിയെയാണ് സമീപിച്ചതെന്നും ആറു മാസത്തോളം അതിനു കാത്തിരിക്കേണ്ടി വന്നുവെന്നും ചിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി കൊണ്ട് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. പിന്നീട് 'വര്‍ഷം' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇതേ ടീം ആദ്യമായി ഒന്നിച്ചത്.

ആറു മാസത്തോളം മമ്മൂക്കയോട് കഥ പറയാന്‍ ഞാന്‍ കാത്തിരുന്നു. എന്റെ ആദ്യ സിനിമയായ പാസഞ്ചറിന്റെ കഥ പറയാന്‍ അദ്ദേഹത്തിന്റെ സൗകര്യം നോക്കി ആറു മാസത്തോളം ഞാന്‍ കാത്തിരുന്നു. മമ്മൂക്കയുടെ തിരക്ക് ആണ് അത്രയും വലിയ കാലയളവിനു കാരണമായത് എന്നാണ് അദ്ദേഹം പറയുന്നത്.

'വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ആക്ടര്‍ ആണ് മമ്മുക്ക': മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

'വര്‍ഷം' എന്ന ചിത്രമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ആക്ടര്‍ ആണ് മമ്മുക്ക. പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ ഇമോഷണല്‍ സൈഡ്. അത് എനിക്ക് 'വര്‍ഷം' എന്ന സിനിമയിലൂടെ നന്നായി അവതരിപ്പിക്കാന്‍ സാധിച്ചു'. രഞ്ജിത്ത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു .

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2014 ലെ മലയാള ചിത്രമാണ് വർഷം. ചിത്രത്തിൽ മമ്മൂട്ടി, ആശ ശരത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി ജി രവി എതിരാളിയായി, മമത മോഹൻദാസ്, ഗോവിന്ദ് പദ്മസൂര്യ, മാസ്റ്റർ പ്രജ്‌വാൾ എന്നിവർ പ്രധാന വേഷങ്ങളിൽ. 2014 നവംബർ 6 ന്‌ ലോകമെമ്പാടും വർ‌ഷം റിലീസ് ചെയ്‌തു.

Keywords:  News, Kochi, Kerala, State, Actor, Cinema, Entertainment, Mammootty, Director, Malayalam, Director Ranjith Shankar, Mammootty is an amazing actor': Director Ranjith Shankar talks about the favourite actor of Malayalees.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia