വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

 


പാലക്കാട്: (www.kvartha.com 01.06.2021) വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 450ലധികം സിനിമകള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ കൈതപ്രം പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യ യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് സിനിമാക്കാരുടെ അവഗണനയെ കുറിച്ച് സംസാരിച്ചത്.

വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

450ല്‍ അധികം സിനിമയില്‍ പ്രവര്‍ത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതല്‍ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരന്‍ മാഷിനു പോലും അത് സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മള്‍ സമര്‍പിക്കുക മാത്രമാണ് ചെയ്യേണ്ടത് എന്നും കൈതപ്രം പറഞ്ഞു.

അമ്മ കൂടെയുണ്ടെങ്കില്‍ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാന്‍ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്‌നേഹിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും കേന്ദ്രമായ സിനിമയില്‍ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് താനെന്ന് കൈതപ്രം പറയുന്നു.

പല പടങ്ങളിലും കഥാപാത്രങ്ങള്‍ ധിക്കാരിയായതുകൊണ്ട് ഞാന്‍ അഹങ്കാരിയാണെന്ന് ആളുകള്‍ തെറ്റിധരിക്കാറുണ്ട്. എന്നാല്‍ ഞാന്‍ ധിക്കാരിയല്ല, ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും കൈതപ്രം പറഞ്ഞു.

Keywords:  Lyricist Kaithapram Damodaran Namboothiri opens up about avoidance from film industry, Palakkad, News, Music Director, Cinema, Criticism, Singer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia