കെഎസ്ആര്‍ടിസി ദീര്‍ഘദൂര സെര്‍വീസുകള്‍ പുനരാരംഭിക്കുന്നു; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശം

 



തിരുവനന്തപുരം: (www.kvartha.com 08.06.2021) കെഎസ്ആര്‍ടിസി ദീര്‍ഘദൂര സെര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശം. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സെര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. 

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സെര്‍വീസുകള്‍ പുനരാരംഭിക്കുന്നു; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശം


ചീഫ് സെക്രടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി എം ഡി അറിയിച്ചു. ടികെറ്റ് റിസെര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. 

അതേസമയം, സെര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിര്‍പ്പുണ്ട്. സെര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ എസ് ആര്‍ ടി സി സി എം ഡിയോടും ആവശ്യപ്പെട്ടു.

Keywords:  News, Kerala, State, Thiruvananthapuram, KSRTC, Passengers, Travel, Transport, Business, Finance, KSRTC resumes long-distance services
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia