'കപ്പ, ഡെല്‍റ്റ'; ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന

 



ന്യൂഡെല്‍ഹി: (www.kvartha.com 01.06.2021) ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന്  ഗ്രീക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ച് പേരുനല്‍കി ലോകാരോഗ്യ സംഘടന. ബി 1.617.1 വകഭേദത്തെ 'കപ്പ' എന്നും ബി 1.617.2 വകഭേദത്തിന് 'ഡെല്‍റ്റ' എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. 

ബി ഡോട് ഒന്ന് ഡോട് അറുനൂറ്റി പതിനേഴ് വൈറസ് വകഭേദത്തെ റിപോര്‍ടുകളിലെവിടെയും ഇന്‍ഡ്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കി. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

'കപ്പ, ഡെല്‍റ്റ'; ഇന്‍ഡ്യയില്‍ കണ്ടെത്തിയ 2 കോവിഡ് വകഭേദത്തിന് പേരുനല്‍കി ലോകാരോഗ്യ സംഘടന


ഇന്‍ഡ്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപോര്‍ടിലെവിടെയും  നടത്തിയിട്ടില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. 2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്‍ഡ്യയില്‍ കണ്ടെത്തിയത്. 

44 രാജ്യങ്ങളില്‍ ഇന്‍ഡ്യന്‍ വൈറസ് വകഭേദം ഭീഷണി ഉയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപോര്‍ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.

Keywords:  News, National, India, New Delhi, Health, Health and Fitness, Trending, COVID-19, Technology, Business, Finance, WHO, 'Kappa' and 'Delta': WHO gives names to Covid-19 variants found in India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia