ഇന്‍ഡ്യക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍; മോര്‍ഗന്റെയും ബട്‌ലറുടെയും ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഇസിബി

 



ലണ്ടന്‍: (www.kvartha.com 10.06.2021) ഇന്‍ഡ്യക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍. പേസര്‍ ഒലി റോബിന്‍സണ് പിന്നാലെ ബട്‌ലറുടെയും ഇന്‍ഗ്ലീഷ് ക്യാപ്റ്റന്‍ മോര്‍ഗന്റെയും ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഇ സി ബി (ഇന്‍ഗ്ലന്‍ഡ് ആന്‍ഡ് വെയില്‍സ് ക്രികെറ്റ് ബോര്‍ഡ്). 

ഇന്‍ഡ്യക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍; മോര്‍ഗന്റെയും ബട്‌ലറുടെയും ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഇസിബി


ലൈംഗികച്ചുവയുള്ളതും വംശീയവുമായ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ പേസര്‍ ഒലി റോബിന്‍സണെ ഇന്‍ഗ്ലന്‍ഡ് ക്രികെറ്റ് ബോര്‍ഡ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍ഡ്യക്കാരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ബട്‌ലറുടെയും മോര്‍ഗന്റെയും പഴയ ട്വീറ്റുകള്‍ ചര്‍ച്ചയാക്കുന്നത്. 

ഇന്‍ഡ്യക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങള്‍; മോര്‍ഗന്റെയും ബട്‌ലറുടെയും ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഇസിബി


റോബിന്‍സന്റെ സസ്‌പെന്‍ഷന് പിന്നാലെയാണ് ഇവരുടെ പഴയ ട്വീറ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മോര്‍ഗന്റെയും ബട്‌ലറുടെയും ട്വീറ്റുകളെ കുറിച്ച് അന്വേഷണ റിപോര്‍ടിന് അനുസരിച്ച് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഇ സി ബി മുന്നറിയിപ്പ് നല്‍കുന്നു.

Keywords:  News, World, International, London, Sports, Players, Social Media, England, Jos Buttler, Eoin Morgan under investigation for alleged racist remarks against Indians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia