ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍; മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ താരങ്ങള്‍ പരിശീലനത്തിലേക്ക്

 




സതാംപ്ടണ്‍: (www.kvartha.com 06.06.2021) മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ താരങ്ങള്‍ പരിശീലനത്തിലേക്ക്. മുംബൈയില്‍ പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതു കൊണ്ടാണ് ഇന്‍ഡ്യന്‍ താരങ്ങള്‍ക്ക് ഇന്‍ഗ്ലന്‍ഡില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 

ജൂണ്‍ 18 ന് സതാംപ്ടണില്‍ വെച്ചാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ നടക്കുക. ശേഷം ഇന്‍ഗ്ലന്‍ഡിനെതിരെ ഇന്‍ഡ്യ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ന്യൂസിലന്‍ഡും ഇന്‍ഗ്ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര ലോര്‍ഡ്സ് മൈതാനത്ത് പുരോഗമിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഞായറാഴ്ച അസാനിക്കും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍; മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ഇന്‍ഡ്യന്‍ താരങ്ങള്‍ പരിശീലനത്തിലേക്ക്


ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള ഇന്‍ഡ്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.




Keywords:  News, World, International, Sports, Cricket, Players, Ishanth Sharma, India vs New Zealand, WTC Final: Virat Kohli & Co. gearing up for first training session in 'perfect setup'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia