'ഓരോ പത്രപ്രവര്‍ത്തകനും കേദാര്‍ നാഥ് വിധിന്യായത്തിന്റെ സംരക്ഷണത്തിന് അര്‍ഹരാണ്'; പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ചുമത്തിയ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി

 



ന്യൂഡെല്‍ഹി: (www.kvartha.com 03.06.2021) പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ചുമത്തിയ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് കോടതി നിരീക്ഷണം. ബിഹാറിലെ കേദാര്‍ നാഥ് സിങ് കേസില്‍ സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു നിര്‍ദേശം.  

'ഓരോ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹകേസില്‍നിന്ന് സംരക്ഷണം വേണ'മെന്നും കോടതി നിരീക്ഷിച്ചു. 1962ലെ ഉത്തരവ് പ്രകാരം (കേദാര്‍ നാഥ് വിധിന്യായം) മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്കപ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 

അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ, ഒരു ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനല്‍ അനുമതി നല്‍കിയില്ലെങ്കില്‍ 10 വര്‍ഷത്തെ പരിചയമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. 

'ഓരോ പത്രപ്രവര്‍ത്തകനും കേദാര്‍ നാഥ് വിധിന്യായത്തിന്റെ സംരക്ഷണത്തിന് അര്‍ഹരാണ്'; പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് ചുമത്തിയ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി


2020ലെ ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍കാറിനെയും അപമാനിച്ചുവെന്ന ബി ജെ പി നേതാവിന്റെ പരാതിയില്‍ ഹിമാചല്‍ പ്രദേശ് പൊലീസ് ദുവക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍കാരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നായിരുന്നു ബി ജെ പി നേതാവ് അജയ് ശ്യാമിന്റെ പരാതി. മോദി വോട് നേടുന്നതിനായി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചെന്ന് ദുവെ പറഞ്ഞതായി പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് ദുവെക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റവും ചുമത്തി.  

Keywords:  News, National, India, New Delhi, Journalist, Case, Supreme Court of India, Prime Minister, 'Every Journalist Entitled To Protection Of Kedar Nath Judgment': Supreme Court Quashes Sedition Case Against Journalist Vinod Dua
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia