ക്രിപ്റ്റോ കറന്‍സി നിക്ഷേപകരുടെ ജീവിതം നശിപ്പിച്ചു; ടെസ്ല സിഇഒ ഇലോണ്‍മസ്‌കിന് ഭീഷണി

 



ന്യൂയോര്‍ക്: (www.kvartha.com 07.06.2021) പ്രശസ്ത ഹാകെര്‍ ഗ്രൂപിന്റെ പേരില്‍ ടെസ്ല സി ഇ ഒ ഇലോണ്‍മസ്‌കിന് ഭീഷണി സന്ദേശം. ക്രിപ്റ്റോ കറന്‍സി നിക്ഷേപകരുടെ ജീവിതം നശിപ്പിച്ചതിനാണ് ഹാകെര്‍ ഗ്രൂപിന്റെ പേരിലെത്തിയ വിഡിയോയിലൂടെ ഇലോണ്‍മസ്‌കിന് മുന്നറിയിപ്പ് ലഭിച്ചത്. 

ഭീഷണി വിഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍, 'നിങ്ങള്‍ വെറുക്കുന്നവയെ കൊല്ലരുത്, നിങ്ങള്‍ ഇഷ്ടപ്പെടുന്നവ സംരക്ഷിക്കുക' എന്ന് ടെസ്ല സി ഇ ഒ ഒരു ട്വീറ്റ് അയച്ചു, ഒപ്പം ഒരു പുതിയ ബ്ലാക് ഔട് ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രവുമുണ്ട്.

ക്രിപ്റ്റോ കറന്‍സി മാര്‍കെറ്റുമായി ബന്ധപ്പെട്ട മസ്‌കിന്റെ സമീപകാല നീക്കങ്ങളെയാണ് അജ്ഞാതന്‍ കുറ്റപ്പെടുത്തുന്നത്. മസ്‌കിന്റെ സമീപകാല ട്വീറ്റുകള്‍ ശരാശരി അധ്വാനിക്കുന്ന വ്യക്തിയോട് വ്യക്തമായ അവഗണനയാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന്റെ 'പബ്ലിക് ടെമ്പര്‍ തന്ത്രങ്ങള്‍' കഠിനാധ്വാനികളുടെ സ്വപ്നങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും വിഡിയോയില്‍ പരാമര്‍ശിക്കുന്നു.

ക്രിപ്റ്റോ കറന്‍സി നിക്ഷേപകരുടെ ജീവിതം നശിപ്പിച്ചു; ടെസ്ല സിഇഒ ഇലോണ്‍മസ്‌കിന് ഭീഷണി


'നിങ്ങളുടെ ട്വിറ്റര്‍ പോസ്റ്റുകളിലെ അഭിപ്രായങ്ങളില്‍ നിന്ന് വായിക്കുമ്പോള്‍, ക്രിപ്റ്റോ മാര്‍കെറ്റിനൊപ്പം കളിച്ച ഗെയിമുകള്‍ പലരുടെയും ജീവിതത്തെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് റീടെയില്‍ നിക്ഷേപകര്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമത്തിലായിരുന്നു. അതാണ് നിങ്ങള്‍ ഇല്ലാതാക്കിയത്', വിഡിയോയില്‍ അജ്ഞാതന്‍ പറയുന്നു.

കമ്പനിയുടെ ലാഭക്ഷമതയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുത്തതെന്നും പൊതുവെ ക്രിപ്റ്റോ കറന്‍സിയുടെ ഭാവി സംബന്ധിച്ച് യാതൊരു പരിഗണനയുമില്ലെന്നും മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് കാറുകള്‍ക്കുള്ള ബിറ്റ്കോയിന്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്താനുള്ള ടെസ്ലയുടെ തീരുമാനമാണ് അജ്ഞാത ഹാകെറെ ചൊടിപ്പിച്ചതെന്നു കരുതുന്നു. ഈ പേയ്മെന്റ് ഓപ്ഷനെ അപലപിക്കാന്‍ ടെസ്ല നിര്‍ബന്ധിതമായി എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുവെന്ന് അജ്ഞാതന്‍ പറയുന്നു. ഹരിത കാര്‍ബണ്‍ ടാക്സ് ക്രെഡിറ്റ് വഴിയാണ് കമ്പനി കൂടുതല്‍ വരുമാനം നേടുന്നത്. സര്‍കാരില്‍ നിന്നുള്ള വരുമാനത്തിന്റെ ഈ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് ബിറ്റ്കോയിന്റെ ഉപയോഗം നിര്‍ത്തിയതിനു പിന്നിലെന്ന് ഹാകെര്‍ ആരോപിക്കുന്നു.

Keywords:  News, World, International, New York, Technology, Business Man, Business, Finance, Threat, Social Media, Video, Elon Musk threatened by hacker group Anonymous
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia