പാരമ്പര്യ സ്തനാര്‍ബുദ രോഗികള്‍ക്ക് ആശ്വാസം; പുതിയ മരുന്നിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി വിദഗ്ധര്‍

 



ലന്‍ഡന്‍: (www.kvartha.com 04.06.2021) പാരമ്പര്യ സ്തനാര്‍ബുദ രോഗികള്‍ക്ക് ആശ്വാസം. ഓലപരിബ് (olaparib) എന്ന പുതിയ മരുന്നിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി വിദഗ്ധരുടെ അവകാശവാദം. ബി ആര്‍ സി എ ഒന്ന്, രണ്ട് ജീനുകള്‍ വഴി സ്ത്രീകളില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദം വീണ്ടുമെത്താതെ സൂക്ഷിക്കാന്‍ ഓലപരിബ് മികച്ച മരുന്ന് ആണെന്ന് ന്യൂ ഇന്‍ഗ്ലന്‍ഡ് ജേണല്‍ ഓഫ് മെഡിസിന്‍ റിപോര്‍ട് പറയുന്നു. 

സ്താനാര്‍ബുദ രോഗികളില്‍ ഒരിക്കല്‍ ഭേദമായി രണ്ടാമത് വരാതെ സൂക്ഷിക്കുന്നതില്‍ 40 ശതമാനത്തിനു മേല്‍ ഇത് വിജയമാണെന്നാണ് കണ്ടെത്തല്‍. ചികിത്സ പൂര്‍ത്തിയാക്കി ഒരു വര്‍ഷം ഇതേ മരുന്ന് നല്‍കിയ സ്ത്രീകളില്‍ 85.9 ശതമാനവും അര്‍ബുദം തിരിച്ചുവരാതെ മൂന്നു വര്‍ഷം കഴിഞ്ഞതായും കണ്ടെത്തി. 

പാരമ്പര്യ സ്തനാര്‍ബുദ രോഗികള്‍ക്ക് ആശ്വാസം; പുതിയ മരുന്നിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി വിദഗ്ധര്‍


ശരീരത്തിലെ അര്‍ബുദ കോശങ്ങള്‍ക്ക് ഡി എന്‍ എ സ്വയം പരിവര്‍ത്തിപ്പിക്കാനുള്ള ശേഷി നശിപ്പിക്കുന്നതാണ് ഓലപരിബ്. അതുവഴി അര്‍ബുദ കോശങ്ങള്‍ നശിച്ചുപോകുന്നു. ബി ആര്‍ സി എ ഒന്ന്, രണ്ട് ജീനുകളിലാണ് ഇത് കൂടുതല്‍ ഫലപ്രദം. പാര്‍ശ്വഫലങ്ങളും കുറവാണെന്നാണ് കണ്ടെത്തല്‍.

പാരമ്പര്യമായി സ്തനാര്‍ബുദ ജീനുകളോടെ ജനിച്ചവരില്‍ നേരത്തെ മരുന്നുകള്‍ കാര്യമായി ഫലിച്ചിരുന്നില്ല. ഒരിക്കല്‍ ചികിത്സ പൂര്‍ത്തിയായവരിലും രോഗം തിരിച്ചുവരാന്‍ സാധ്യതയേറെയായിരുന്നു. ഇതിനാണ് ഓലപരിബ് എന്ന മരുന്ന് ആശ്വാസമാകുന്നത്.

Keywords:  News, World, International, London, Study, Cancer, Treatment, Health, Health and Fitness, Drug may help more women survive hereditary breast cancer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia