ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പ്രധാന പങ്ക്; പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് വനിതാ കമിഷന്‍ അംഗം

 


ലഖ്നൗ:  (www.kvartha.com 10.06.2021) ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഉത്തര്‍പ്രദേശ് വനിതാകമിഷന്‍ അംഗം മീനാകുമാരി. അലിഗഡ് ജില്ലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ ഈ പരാമര്‍ശം.

ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പ്രധാന പങ്ക്; പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് വനിതാ കമിഷന്‍ അംഗം

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കാന്‍ പാടില്ല. അവര്‍ ഫോണിലൂടെ ആണ്‍കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് അവര്‍കൊപ്പം ഓടിപ്പോവുകയും ചെയ്യും. രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെ ഫോണുകള്‍ പരിശോധിക്കുന്നില്ല. കുടുംബാംഗങ്ങള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്' എന്നും മീനാ കുമാരി പറഞ്ഞു.

മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളതെന്നും അവര്‍ വ്യക്തമാക്കി.' ഇന്ന് അവരുടെ മക്കള്‍ ശ്രദ്ധയില്ലാത്തവരാണെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ അമ്മമാരാണ്.'

എന്നാല്‍ കമിഷന്റെ വൈസ് ചെയര്‍പേഴ്സണായ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് യോജിച്ചില്ല. ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള പരിഹാരം മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുന്നതല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ജനുവരിയില്‍ ദേശീയ വനിതാകമിഷന്‍ അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദമായിരുന്നു. ബദുവാനിലുണ്ടായ കൂട്ടബലാത്സംഗക്കേസിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി വൈകുന്നേരം വീടിന് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ കുറ്റകൃത്യം ഒഴിവാക്കാമായിരുന്നുവെന്നാണ് അന്ന് ചന്ദ്രമുഖി അഭിപ്രായപ്പെട്ടത്. അത് പിന്നീട് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Keywords:  Don't give cellphones to girls, it leads to molest: UP Women's Commission member, Molestation, Girl students, Mobile Phone, Eloped, Parents, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia