കോവിഡിന്റെ മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല; ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും, വിദ്യാഭ്യാസ രംഗത്ത് വേര്‍തിരിവ് ഉണ്ടാകില്ല, അതിനാവശ്യമായ കരുതല്‍ സര്‍കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 08.06.2021) കോവിഡിന്റെ മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല. ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ധനസ്രോതസുകള്‍ യോജിപ്പിച്ച് പഠനോപകരണങ്ങള്‍ നല്‍കുമെന്നും സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കോവിഡിന്റെ മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല; ഡിജിറ്റല്‍ പഠനം തുടരേണ്ടിവരും, വിദ്യാഭ്യാസ രംഗത്ത് വേര്‍തിരിവ് ഉണ്ടാകില്ല, അതിനാവശ്യമായ കരുതല്‍ സര്‍കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പിണറായി വിജയന്‍

വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്നും അതിനാവശ്യമായ കരുതല്‍ സര്‍കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗം കുട്ടികള്‍ ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. ഒന്നാം തരംഗം വന്നപ്പോള്‍ രണ്ടാം തരംഗത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ മൂന്നാം തരംഗത്തെക്കുറിച്ചു പറയുന്നു. അതു സൂചിപ്പിക്കുന്നത് കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയില്‍ ഉണ്ടാവുമെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പറയാനാകില്ല. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്. അതിനു സാധ്യമായതെല്ലാം ചെയ്യും. പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്‌നമുണ്ട്. അതിനായി എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. കെ എസ് ഇ ബി, കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Digital classes will continue, says CM Pinarayi Vijayan, Thiruvananthapuram, News, Pinarayi Vijayan, Chief Minister, Education, Technology, Students, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia