കെഎസ് രഞ്ജിത്സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെകോര്‍ഡ് തകര്‍ത്ത് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ ഡെവോണ്‍ കോണ്‍വെ

 



ലോര്‍ഡ്‌സ്: (www.kvartha.com 04.06.2021) ഇന്‍ഗ്ലന്‍ഡ് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ. ഇതോടെ ഇതിഹാസ താരം കെ എസ് രഞ്ജിത്സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെകോഡാണ് പഴങ്കഥയായത്. 

ഓസീസിനെതിരെ ഇന്‍ഗ്ലന്‍ഡിനായി 1896-ല്‍ അരങ്ങേറ്റ മത്സരം കളിച്ച രഞ്ജിത്സിങ് 154 റണ്‍സോടെ പുറത്താകാതെ നിന്നതായിരുന്നു ഇതുവരെയുള്ള റെകോര്‍ഡ്. ലോഡ്‌സില്‍ അരങ്ങേറ്റ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെകോര്‍ഡും ഇനി കോണ്‍വെക്ക് സ്വന്തം. 1880-ല്‍ 152 റണ്‍സെടുത്ത ഡബ്ല്യു ജി ഗ്രേസാണ് മൂന്നാം സ്ഥാനത്ത്.

കെഎസ് രഞ്ജിത്സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെകോര്‍ഡ് തകര്‍ത്ത് ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ ഡെവോണ്‍ കോണ്‍വെ


ഒന്നാം ഇനിങ്‌സില്‍ കോണ്‍വെയുടെ ഇരട്ട സെഞ്ചുറി മികവില്‍ ന്യൂസിലന്‍ഡ് 378 റണ്‍സെടുത്തു. 347 പന്തുകള്‍ നേരിട്ടാണ് താരം 200 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഗ്ലന്‍ഡ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ട് വികെറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 

ലോര്‍ഡ്‌സ് മൈതാനത്ത് ടെസ്റ്റില്‍ ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന നേട്ടവും കോണ്‍വെയ്ക്ക് സ്വന്തമായി. ടെസ്റ്റിന്റെ ആദ്യ ദിനം ലോര്‍ഡ്‌സിലെ അരങ്ങേറ്റ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന 25 വര്‍ഷം പഴക്കമുള്ള മുന്‍ ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെകോഡും കോണ്‍വെ മറികടന്നിരുന്നു. 131 റണ്‍സായിരുന്നു 1996-ല്‍ ഗാംഗുലി നേടിയത്. 

Keywords:  News, World, International, England, Sports, Cricket, Ganguly, Player, Devon Conway breaks 125-year-old record on way to double century on Test debut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia