ഡിമോണിറ്റെസേഷനും, ജി എസ് ടി യും; ഇപ്പോഴിതാ ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരാനും സാധ്യത കൂടുതല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 06.06.2021) ഡിമോണിറ്റെസേഷനും, ജി എസ് ടി യും, ഇപ്പോഴിതാ ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരാനും സാധ്യത കൂടുതല്‍. ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടത്തിയാല്‍ ഇറക്കുമതി കുറക്കാന്‍ സാധിക്കുമെന്നും അത് സമ്പദ് വ്യവസ്ഥക്ക് പോസിറ്റാവാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിമോണിറ്റെസേഷനും, ജി എസ് ടി യും; ഇപ്പോഴിതാ ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരാനും സാധ്യത കൂടുതല്‍

പ്രധാന കാരണങ്ങള്‍ ഇങ്ങനെ;

1.1,90,200 ടണ്‍ ഗോള്‍ഡ് ആണ് ലോകത്ത് ഡബ്യു ജി സി കണക്ക് പ്രകാരം ഉള്ളത്.അതില്‍ ഏകദേശം 24,000-30,000 ഇന്ത്യന്‍ കുടുംബങ്ങളും, അമ്പലങ്ങളും, ട്രസ്റ്റുകളും മറ്റ് സ്ഥാപനങ്ങളും കൈവശം വയ്ക്കുന്നുണ്ട്. 800- 900 ടണ്‍ ഗോള്‍ഡ് ഒരോ വര്‍ഷവും ഇറക്ക് മതി ചെയ്യുന്നുണ്ട്.

ഏകദേശം 3 -3.5 ലക്ഷം കോടി രൂപ. അത് ഇന്ത്യന്‍ കറന്‍സി ദുര്‍ബലമാകാന്‍ കാരണമാകുന്നുണ്ട്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടത്തിയാല്‍ ഇറക്കുമതി കുറക്കാന്‍ സാധിക്കും. അത് സമ്പദ് വ്യവസ്ഥക്ക് പോസിറ്റാവാകും.

2. 2016 ലെ ഡിമോണിറ്റൈസേഷനും, ജി എസ് ടി യും സമാന്തര സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി. സമാന്തര സമ്പദ് വ്യവസ്ഥയില്‍ അവശേഷിക്കുന്ന ഏക ഉത്പന്നം ഗോള്‍ഡ് മാത്രമാണ്. അതും വ്യക്തമായ അകൗണ്ടിംഗ് സമ്പ്രദായത്തിലേക്കു കൊണ്ടു വന്നാല്‍ മാത്രമേ ഡിമൊണിറ്റൈസേഷന്‍ പൂര്‍ണമാകൂ. മാത്രമല്ല 10,000 ടണ്‍ ഗോള്‍ഡ് 20% ടാക്‌സില്‍ സറണ്ടര്‍ ചെയ്യപ്പെട്ടാല്‍ വരെ 9.6 ലക്ഷം കോടി രൂപ ഗവണ്‍മെന്റിന് ലഭിക്കാം.

3. ഗവണ്‍മെന്റിന്റെ മുന്‍പിലുണ്ടായിരുന്ന തടസം ഒരു റെഗുലേറ്ററും, കേന്ദ്രികൃത വാങ്ങല്‍-വില്‍പന സംവിധാനവും, കേന്ദ്രികൃത പ്രൈസ് മെകാനിസം ഇല്ലാതിരുന്നുതുമായിരിന്നു. അത് മാത്രമല്ല ട്രകിംഗിന് ഒരു യൂണിഫോം ഐഡന്റിഫിക്കേഷന്‍ മെകാനിസവും (JIN, UID ) ഉണ്ടായിരുന്നില്ല. സെബി എന്ന റെഗുലേറ്ററുടെ കീഴില്‍ സ്‌പോട് എക്‌സ് ചേഞ്ച് വരുന്നതോട് കൂടി ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും തന്നെ പരിഹരിക്കപ്പെടാം.

4. ജെ ഐ എന്‍, യു ഐ ഡി നിര്‍ബന്ധമാക്കിയാല്‍ ഡിമൊണിറ്റൈസേഷന്‍ ഇംപാക്ട് അറിയാവുന്നത് കൊണ്ട് ജനങ്ങള്‍ സഹകരിക്കും. മാത്രമല്ല ജെ ഐ എന്‍, യു ഐ ഡി ഇല്ലാത്ത സ്വര്‍ണത്തിന്റെ കൈമാറ്റം പിന്നീട് നടക്കില്ല എന്നത് കൊണ്ട് കൈയിലുള്ള പണം കൊടുത്ത് റിസ്‌ക്ക് എടുക്കാന്‍ ജനം തയ്യാറാകില്ല.

5.2016-ലെ കറന്‍സി ഡിമൊണിറ്റൈസേഷനെയും ജി എസ് ടിയെയും ഒക്കെ സ്‌ക്രടച്ചറല്‍ ചേഞ്ച് എന്നതിനു പകരം സൈക്ലിക്കല്‍ ചേഞ്ച് ആയി തെറ്റിദ്ധരിച്ച് പഴുതുകള്‍ കണ്ടു പിടിക്കാന്‍ ശ്രമിച്ചവര്‍ ഇനിയൊരു റിസ്‌ക്കിന് തയ്യാറാകില്ല, ഗവണ്‍മെന്റ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടപ്പില്‍ വരുത്തിയാല്‍ .

സമ്പദ് വ്യവസ്ഥയെ 'സംബന്ധിച്ചും Bullion മേഖലയിലെ സംഘടിത മേഖലയെ സംബന്ധിച്ചും ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നല്ലതാണ്. എന്നാല്‍ അസംഘടിത മേഖലയെ സംബന്ധിച്ച് ശക്തമായ വെല്ലുവിളിയും അസംഘടിത മേഖലയെ സംബന്ധിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും,മാറാനും എടുക്കുന്ന സമയം പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെടുത്താനും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കപ്പെടാനും കാരണമാകും.

Keywords:  Demonetization and GST; Gold monetization is now more likely to take place, New Delhi, News, Gold, Business, GST, Demonetization, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia