ഗുസ്തി താരമായതിനാല്‍ കരിയര്‍ തുടരാന്‍ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ വേണമെന്ന് സുശീല്‍ കുമാര്‍; നല്‍കേണ്ടതില്ലെന്ന് കോടതി, അപേക്ഷ തള്ളി

 



ന്യൂഡെല്‍ഹി: (www.kvartha.com 10.06.2021) ഗുസ്തി താരമായതിനാല്‍ കരിയര്‍ തുടരാന്‍ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ വേണമെന്ന് സുശീല്‍ കുമാര്‍. എന്നാല്‍  നല്‍കേണ്ടതില്ലെന്ന് കോടതി. സുശീല്‍ കുമാറിന്റെ അപേക്ഷ കോടതി തള്ളി. 23കാരനായ ഗുസ്തി താരത്തെ മര്‍ദിച്ച് കൊലപ്പെടുത്തിയിന് ജയിലില്‍ കഴിയുന്ന സുശില്‍ കുമാറിന്റെ അപേക്ഷ ഡെല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സത്വീര്‍ സിങ് ലംബയാണ് തള്ളിയത്. 

ജയിലില്‍ പ്രത്യേക ഭക്ഷണവും സപ്ലിമെന്റ്സും വേണമെന്നത് പ്രതിയുടെ അല്ലെങ്കില്‍ അപേക്ഷന്റെ ആഗ്രഹവും താല്‍പര്യവുമാണ്, അത്യാവശ്യ കാര്യമല്ല -കോടതി വ്യക്തമാക്കി. 

ഗുസ്തി താരമായതിനാല്‍ കരിയര്‍ തുടരാന്‍ ഫിറ്റ്നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ വേണമെന്ന് സുശീല്‍ കുമാര്‍; നല്‍കേണ്ടതില്ലെന്ന് കോടതി, അപേക്ഷ തള്ളി


പ്രത്യേകം തയാറാക്കിയ ഭക്ഷണം കൂടാതെ പ്രോടീന്‍, ഒമേഗ-3 ക്യാപ്സൂളുകള്‍, മള്‍ടിവൈറ്റമിന്‍ ജി എന്‍ സി തുടങ്ങിയവയുടെ പട്ടികയാണ് സുശീലിന്റെ അഭിഭാഷകന്‍ അപേക്ഷയില്‍ നല്‍കിയിരുന്നത്. എന്നാല്‍, വരാനിരിക്കുന്ന ഏതെങ്കിലും മത്സരത്തെക്കുറിച്ചോ, യോഗ്യത നേടിയതിനെക്കുറിച്ചോ അപേക്ഷയില്‍ പരാമാര്‍ശിച്ചിട്ടില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി വിശദീകരിച്ചു.

ഗുസ്തി താരം സാഗര്‍ റാണയുടെ കൊലപാതകത്തിന് മേയ് 22നാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. കൊലപാതകം, തള്ളിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Keywords:  News, National, India, New Delhi, Sports, Prison, Food, Court, Lawyer, Case, Murder Case, Delhi court rejects plea seeking special supplementary diet for Sushil Kumar in jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia