ഫ്രൂട്സ് കടയിൽ മോഷണത്തിന് കയറി: പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com 06.06.2021) നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്ത് കോവളം പൊലീസ്.
രാത്രി മോഷ്ടിച്ച വാഹനങ്ങളില്‍ വാഴാമുട്ടത്തെ ഫ്രൂട്സ് കടയില്‍ മോഷ്ടിക്കാനെത്തിയ പ്രതികളെ നൈറ്റ് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസ് പിടികൂടുകയും കൂടുതല്‍ ചോദ്യം ചെയ്തതിലൂടെ നിരവധി വാഹനങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്ന് മോഷണം ചെയതതായി തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

ഫ്രൂട്സ് കടയിൽ മോഷണത്തിന് കയറി: പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്

മോഷ്ടിച്ച വാഹനങ്ങളിലെ എന്‍ജിനുകള്‍ മാറ്റി മറ്റ് ബൈകുകളില്‍ വച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പിടിക്കപ്പെടുമെന്ന കാണുമ്പോള്‍ മോഷണ വാഹനങ്ങള്‍ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചുപോകുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ആദിത്യന്‍ (18), സൂരജ് (21), വിഷ്ണു (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച അഞ്ച് വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

Keywords:  News, Thiruvananthapuram, Police, Case, Theft, Kerala, State, Defendants, Arrested, Fruit shop, Defendants arrested for burglary at fruit shop.  

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia