44 കോടി ഡോസ് വാക്‌സിന് കൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 08.06.2021) 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍കാര്‍. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവി ഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്‌സിനുമാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോള്‍ അറിയിച്ചു.

44 കോടി ഡോസ് വാക്‌സിന് കൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍കാര്‍

രണ്ട് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓര്‍ഡറിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും വികെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോവാക്‌സിനും കോവിഷീല്‍ഡിനും പുറമേ ബയോളജിക്കല്‍ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിനും കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് രാജ്യത്തെ അഭിസംബോധന ചെയ്യവെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.

Keywords:  Day After 'Vaccine for All' Pledge, Centre Places Fresh Orders for 25 Cr Covishield, 19 Cr Covaxin Doses, New Delhi, News, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia