എച് ഐ വി ബാധിതയായ 36കാരിയിൽ കൊറോണ വൈറസ് ജീവിച്ചത് 7 മാസം: പഠന റിപോർട്

 


പ്രിടോറിയ: (www.kvartha.com 08.06.2021) ദക്ഷിണാഫ്രികയില്‍ എച് ഐ വി ബാധിതയായ 36 കാരിയിൽ കൊറോണ വൈറസ് ജീവിച്ചത് ഏഴ് മാസത്തോളമാണെന്ന് പഠന റിപോർട്. ഈ കാലയളവിനിടയിൽ കൊറോണ വൈറസിന് 32 തവണ ജനിതക വ്യതിയാനം സംഭവിച്ചതായും പഠന റിപോര്‍ടില്‍ പറയുന്നു.

13 വ്യതിയാനങ്ങൾ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോടീനിലാണ് സംഭവിച്ചത്. ഇത് മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷിയെ പരാജയപ്പെടുത്താൻ വൈറസിനെ സഹായിക്കും. 19 വ്യതിയാനങ്ങൾ വൈറസിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഈ സ്ത്രീയിൽ നിന്ന് കൊറോണ വൈറസ് മറ്റ് ആർക്കെങ്കിലും പകർന്നോ എന്നത് വ്യക്തമായില്ലെന്നും റിപോര്‍ടില്‍ പറഞ്ഞു.

എച് ഐ വി ബാധിതയായ 36കാരിയിൽ കൊറോണ വൈറസ് ജീവിച്ചത് 7 മാസം: പഠന റിപോർട്

എച് ഐ വി അണുബാധ കൊറോണ വൈറസിന്റെ കൂടുതൽ വകഭേദങ്ങൾക്ക് കാരണമാകുമോ എന്ന് സംശയമുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. കോവിഡ് ബാധിതരായ 300 എച് ഐ വി രോഗികളാണ് പഠനത്തിന് വിധേയമായത്.

ഒരു മാസത്തിലധികം കൊറോണ വൈറസ് ശരീരത്തിൽ തുടർന്ന നാല് എച് ഐ വി രോഗികളെ കൂടി പഠനത്തിൽ കണ്ടെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ പറഞ്ഞു.

Keywords:  News, South Africa, Africa, Corona, COVID-19, World, HIV Positive, Study, Coronavirus stayed inside HIV-positive woman for 7 months, underwent 32 mutations: Study.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia