ഫേസ്ബുക് വഴി പ്രണയത്തിലായ യുവതിയുടെ വീഡിയോ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പരാതി നൽകി ഒരു വർഷം കഴിഞ്ഞ്; പ്രതിയെ രക്ഷപ്പെടുത്താനെന്നു ആക്ഷേപം

 


ആർ കനകൻ

പത്തനംതിട്ട: (www.kvartha.com 07.06.2021) ഫേസ്ബുക് വഴി പ്രണയത്തിലായ യുവതിയുടെ വീഡിയോ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവാസിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോന്നിയിലെ വരുൺ വിജയൻ നായർക്ക് (36) എതിരെയാണ് കോന്നി പൊലീസ് കേസെടുത്തത്. എന്നാൽ പരാതി നൽകി ഒരു വർഷത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് പ്രതിയെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമമാണെന്ന് ആരോപണം ഉയർന്നിരിക്കുന്നു. പട്ടികജാതിക്കാരിയാണ് യുവതി.

ഫേസ്ബുക് വഴി പ്രണയത്തിലായ യുവതിയുടെ വീഡിയോ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പരാതി നൽകി ഒരു വർഷം കഴിഞ്ഞ്; പ്രതിയെ രക്ഷപ്പെടുത്താനെന്നു ആക്ഷേപം

സഹപാഠിയുടെ ബന്ധുവാണെന്ന് പറഞ്ഞാണ് വിജയൻ നായർ യുവതിയുമായി ഫേസ്ബുകിലൂടെ അടുപ്പത്തിലായത്. പിന്നീട് ഈ ബന്ധം പ്രണയമായി വളർന്നു. താൻ വിവാഹിതൻ ആയിരുന്നെന്നും ഇപ്പോൾ വിവാഹ മോചിതനായി ഫ്രാൻസിലാണെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നു. യുവതി വിജയൻ നായരെ കുറിച്ച് തന്റെ വീട്ടുകാരോട് പറയുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിനായി യുവാവിനെ കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണമാരംഭിച്ചു.

എന്നാൽ അന്വേഷണത്തിൽ യുവാവ് പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് ബോധ്യപ്പെട്ടു. തന്നോട് പറഞ്ഞതു പോലെ അയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ലെന്നും യുവതിക്ക് മനസിലായി. യുവാവ് വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി അയാളിൽ നിന്ന് അകന്നു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഈ ഭീഷണി വകവെക്കാതെ യുവതി മറ്റൊരു വിവഹം കഴിച്ചു.

വേറൊരാളുമായി വിവാഹം നടന്നു എന്നറിഞ്ഞപ്പോൾ യുവാവ് യുവതിയുടെ വീഡിയോയും ഫോടോയും മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തു. ഇതിന്റെ ലിങ്ക് യുവതിക്ക് അയച്ചുകൊടുത്തു. ഭർത്താവിനും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ യുവതി ഭർത്താവിനെ ഇക്കാര്യങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.


എന്നാൽ കേസ് രജിസ്റ്റർ ചെയ്തത് ഈ വർഷം മെയിൽ ആയിരുന്നു. ഇതാണ് വിവാദമായത്. യുവാവ് ഇപ്പോഴും വിദേശത്താണുള്ളത്.

 
Keywords: Kerala, Pathanamthitta, Facebook, Photo, Women, Internet, Case, Police, News, Complaint that a video of woman in love was morphed and shared through websites; The police registered the case one year after the complaint was lodged
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia