സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

 


ന്യൂഡല്‍ഹി: (www.kvartha.com 01.06.2021) സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വെര്‍ച്വല്‍ യോഗത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം. പരീക്ഷ ഇല്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ സമയബന്ധിതമായി പ്രസിദ്ധീകരിക്കും. മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രധാനമാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നും പ്രധാന മന്ത്രി പറഞ്ഞു.

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി



നേരത്തെ സി ബി എസ് ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ 12 ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിര്‍ണയിക്കുന്നതെന്ന് കാര്യത്തില്‍ തീരുമാനമായിട്ടില്ല. അത് പിന്നീട് തീരുമാനിക്കും. ഇതിനായി മാര്‍ഗരേഖ തയാറാക്കാനും തീരുമാനിച്ചു.

Keywords : Prime Minister, Ministers, Plus 2, Cancelled, Result, New Delhi, Students, Examination, CBSE, Education,  CBSE Class 12 board exams cancelled

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia