Follow KVARTHA on Google news Follow Us!
ad

12ാം ക്ലാസിലെ ഇന്റേണല്‍, പ്രാക്ടികല്‍ പരീക്ഷയുടെ മാര്‍ക് സമര്‍പിക്കാന്‍ ജൂണ്‍ 28 വരെ സമയം അനുവദിച്ച് സിബിഎസ്ഇ

CBSE 12th result 2021: Last date to upload internal assessment marks extended #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂ ഡെല്‍ഹി: (www.kvartha.com 07.06.2021) 12ാം ക്ലാസിലെ ഇന്റേണല്‍, പ്രാക്ടികല്‍ പരീക്ഷയുടെ മാര്‍ക് സമര്‍പിക്കാന്‍ ജൂണ്‍ 28 വരെ സമയം അനുവദിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകന്‍ഡറി എജ്യുേകഷന്‍ (സിബിഎസ്ഇ). പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും അനുമതി നല്‍കി.

CBSE 12th result 2021: Last date to upload internal assessment marks extended



സര്‍വകലാശാലകളിലെ കോളജ് പ്രവേശനം കണക്കിലെടുത്താണ് സിബിഎസ്ഇ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക, ഇന്റേണല്‍ അസസ്‌മെന്റ് തിയറി, പ്രാക്ടികല്‍ പരീക്ഷ എന്നിവയ്ക്ക് നല്‍കാവുന്ന പരമാവധി മാര്‍ക് സംബന്ധിച്ചും സിബിഎസ്ഇ രൂപം നല്‍കിയിട്ടുണ്ട്.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പകരം ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാര്‍ക് നല്‍കാനാണ് സര്‍കാര്‍ ആലോചിക്കുന്നത്.

Keywords: India,New Delhi,Education,News,CBSE,school,Examination,Students media, CBSE 12th result 2021: Last date to upload internal assessment marks extended
< !- START disable copy paste -->

Post a Comment