കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതിക്കായി ലുകൗട് നോടീസ് പുറത്തിറക്കി, അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും

 



കൊച്ചി: (www.kvartha.com 08.06.2021) കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടവിലാക്കി അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശ്ശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താനായി പൊലീസ് ലുകൗട് നോടീസ് പുറത്തിറക്കി. അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഫെബ്രുവരി 15 മുതല്‍ മാര്‍ച് എട്ടുവരെ കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ ലൈംഗിക, ശാരീരിക പീഡനങ്ങള്‍ക്കിരയായത്. എറണാകുളത്ത് ജോലി ചെയ്ത് വരുമ്പോഴാണ് യുവതിയും തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫും പരിചയപ്പെടുന്നത്. മാസം 40,000 രൂപ വീതം തിരിച്ചുനല്‍കാമെന്ന ഉറപ്പില്‍ പ്രതി യുവതിയില്‍നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, പണം തിരികെ കിട്ടിയില്ല. ഇതിനിടെയാണ് പരിചയം മുതലാക്കി പ്രതി യുവതിയെ ശാരീരരികപീഡനത്തിന് ഇരയാക്കിയത്. 

യുവതിയെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ലാറ്റിന് പുറത്തുപോകുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി നേരിട്ടത് ആരെയും ഞെട്ടിക്കുന്ന ക്രൂരപീഡനം. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക എന്നിങ്ങനെ ശാരീരികമായ അതിക്രമങ്ങള്‍.  

കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതിക്കായി ലുകൗട് നോടീസ് പുറത്തിറക്കി, അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും


പിന്നീട് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ലാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. വിവരം പുറത്തു പറയേണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രതി ഭീഷണി തുടര്‍ന്നതോടെ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതറിഞ്ഞ് പ്രതി വീണ്ടും ഭീഷണി മുഴക്കി. നിലവില്‍ പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്. 

പരാതി നല്‍കി രണ്ടുമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.  
പൊലീസ് എഫ് ഐ ആര്‍ ഇട്ട് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ഫ്‌ലാറ്റിലെത്തിയെങ്കിലും അവിടെനിന്ന് കടന്നിരുന്നു. തൃശ്ശൂരിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാലാണ് പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തതെന്നാണ് പൊലീസ് വിശദീകരണം. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചതായാണ് വിവരം.

Keywords:  News, Kerala, State, Kochi, Accused, Police, Case, Enquiry, Molestation, Assault, Case of woman attacked and molested in Kochi flat; Lookout notice issued for the accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia