ദേശസ്നേഹം പറയാൻ ബി ജെ പി നേതാക്കൾ യോഗ്യരല്ല: എ കെ എം അശ്റഫ് എം എൽ എ

 


മഞ്ചേശ്വരം: (www.kvartha.com 06.06.2021) ദേശസ്നേഹം പറയാൻ ബി ജെ പി നേതാക്കൾ യോഗ്യരല്ലെന്ന് എ കെ എം അശ്റഫ് എം എൽഎ. എനിക്കെതിരായി തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്.

എല്ലാം പണവുമായി ബന്ധപ്പെട്ട വാർത്തകൾ. ആളും പരിവാരവുമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴേ ഞങ്ങൾ പറഞ്ഞതാണ്, മഞ്ചേശ്വരം പിടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികൾ വാരിയെറിയുന്നുണ്ടെന്ന്.

ദേശസ്നേഹം പറയാൻ ബി ജെ പി നേതാക്കൾ യോഗ്യരല്ല: എ കെ എം അശ്റഫ് എം എൽ എ

കർണാടകയുടെ ബിജെപി എം എൽ എ മാരും മന്ത്രിമാരും എം പി മാരും വീടുകൾ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്. വെറും നാന്നൂറ് വോട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാർഥിയെ പിന്തിരിപ്പിക്കാൻ ബിജെപി പതിനഞ്ച് ലക്ഷവും വൈൻ ഷോപും ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഒരു വോടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

നോട് നിരോധനത്തിലൂടെയും റഫേൽ ഇടപാടിലൂടെയും പെട്രോൾ വിലവർധിപ്പിക്കുന്നതിലൂടെയും ബിജെപി അകൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽ നിന്നും കാസർകോട്ടെക്ക് ഒഴുകിയത്.

ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.

രാജ്യത്തിൻ്റെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്ന് എ കെ എം അശ്റഫ് പറഞ്ഞു.

Keywords:  Kerala, News, Kasaragod, BJP, UDF, K.Surendran, Top-Headlines, Politics, Political party, BJP leaders are not qualified to speak patriotism: AKM Ashraf MLA.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia