രാജ്യം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍കാര്‍ ബ്ലൂ ടികിനുവേണ്ടി യുദ്ധംചെയ്യുന്നു; പരിഹാസവുമായി രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com 06.06.2021) രാജ്യം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍കാര്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാതെ ട്വിറ്ററിലെ ബ്ലൂ ടികിനുവേണ്ടി യുദ്ധംചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിന്‍ ലഭിക്കണമെങ്കില്‍ ഓരോരുത്തരും സ്വയംപര്യാപ്തര്‍ (ആത്മനിര്‍ഭര്‍) ആകേണ്ട ആവസ്ഥയാണുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.

രാജ്യം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍കാര്‍ ബ്ലൂ ടികിനുവേണ്ടി യുദ്ധംചെയ്യുന്നു; പരിഹാസവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉപരാഷ്ട്രപതി അടക്കമുള്ളവരുടെ അകൗണ്ടുകളിലെ ബ്ലൂ ടിക് നീക്കംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് ഉള്‍പെടെയുള്ളവരു ടെയും വ്യക്തിഗത അകൗണ്ടിലെ ബ്ലൂ ടിക് ട്വിറ്റര്‍ ശനിയാഴ്ച നീക്കിയിരുന്നു.

എന്നാല്‍ വിമര്‍ശനം ശക്തമായതോടെ പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ആറുമാസമായി അപൂര്‍ണമോ നിഷ്‌ക്രിയമോ ആയിരിക്കുന്ന അകൗണ്ടുകളിലെ ബ്ലൂ ടിക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റര്‍ വിശദീകരിച്ചു. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അകൗണ്ടുകള്‍ക്കാണ് സമൂഹികമാധ്യമങ്ങള്‍ ബ്ലൂ ബാഡ്ജ് നല്‍കുന്നത്.

Keywords:  'Be self reliant for vaccine': Rahul Gandhi mocks Centre for fight over Twitter blue tick, New Delhi, News, Politics, Rahul Gandhi, Criticism, Controversy, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia