ആസ്റ്റർ മിംസ് സി ഇ ഒയുടെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്‌തു സാമ്പത്തിക സഹായം ചോദിച്ച് സന്ദേശങ്ങൾ പ്രവഹിക്കുന്നു; വഞ്ചിതരാവരുതെന്ന് ആഹ്വാനം

 


കോഴിക്കോട്: (www.kvartha.com 03.06.2021) ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസീന്റെ ഫേസ്ബുക് പേജ് ഹാക് ചെയ്‌തു സാമ്പത്തിക സഹായം അഭ്യർഥിച്ച് നിരവധി പേർക്ക് സന്ദേശങ്ങൾ പ്രവഹിക്കുന്നു. വാട്‌സ്‌ ആപ്, ഫേസ്ബുക്, മെസഞ്ചര്‍ എന്നീ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് വ്യക്തികള്‍ക്ക് മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പൊലീസ്-സൈബര്‍ സെല്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

                                                                       
ആസ്റ്റർ മിംസ് സി ഇ ഒയുടെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്‌തു സാമ്പത്തിക സഹായം ചോദിച്ച് സന്ദേശങ്ങൾ പ്രവഹിക്കുന്നു; വഞ്ചിതരാവരുതെന്ന് ആഹ്വാനം


ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടുന്ന നിരവധി പേർക്ക് ഫര്‍ഹാന്‍ യാസീന്റെ വ്യക്തിപരമായ ഇടപെടലുകളിലൂടെ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിച്ചിട്ടുണ്ട്. ഇതറിയാവുന്നവർ വ്യാജ സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ സാധ്യതയുള്ളത് ആശങ്കയുണർത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വഞ്ചിതരാവരുതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്യപ്പെട്ടതായി സംശയിക്കുന്നത്. അതേസമയം അധികൃതരുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയോടെ അകൗണ്ട് തിരിച്ചുപിടിക്കാൻ സാധിച്ചതായി ഫർഹാൻ യാസിൻ കെവാർത്തയോട് പറഞ്ഞു.

Keywords:  Kozhikode, Kerala, News,  Hospital, Doctor, Facebook, Hackers, Social Media, Police, Cyber Crime, Top-Headlines, Aster Mims CEO's Facebook account hacked and messages flowed asking for financial help.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia