ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായി കേരള സര്‍കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 08.06.2021) ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായി കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ അംഗീകൃത പഠനകേന്ദ്രങ്ങൾ. എന്നാൽ കേരള സര്‍കാര്‍ നിര്‍ദേശപ്രകാരം 2020 മാര്‍ച് 10 ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാൽ പഠന കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ജീവനക്കാർ.

കോവിഡ് കാലത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല, കൃത്യമായ അറ്റന്‍ഡന്‍സ് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ടും, രജിസ്റ്ററുകള്‍ ഉള്ളതുകൊണ്ടും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ തങ്ങൾക്ക് കഴിയുമെന്ന് ജീവനക്കാർ പറയുന്നു. ഇനിയെന്ന് തുറക്കാന്‍ സാധിക്കുമെന്ന് പോലും അറിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജീവനക്കാർ പറഞ്ഞു.

കേവലം കോചിങ്ങ് സെന്‍ററോ, ട്യൂഷന്‍ സെന്‍ററോ അല്ല കമ്പ്യൂടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വലിയ മുതല്‍ മുടക്കില്‍ ആരംഭിച്ച്, സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ വ്യക്തികള്‍ക്ക് തൊഴില്‍ കൊടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ഓരോ പഞ്ചായത്തിലേയും സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ കമ്പ്യൂടര്‍ പഠനം സാധ്യമാക്കുന്ന സ്ഥാപനങ്ങളാണ് ഓരോ കമ്പ്യൂടര്‍ പഠനകേന്ദ്രവും.

ശമ്പളം, കെട്ടിട വാടക, ഇലക്ട്രിസിറ്റി ചാര്‍ജ്, ടെലിഫോണ്‍ ചാര്‍ജ്, ഇന്‍റര്‍നെറ്റ് ചാര്‍ജ് തുടങ്ങിയ ദൈനംദിന ചെലവുകളും ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്നും അവർ പറയുന്നു. ഭൂരിഭാഗം ഉടമസ്ഥരും വായ്പയെടുത്തിട്ടാണ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുള്ളത്. 25000ല്‍ പരം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കുന്നുണ്ട്. 1000ല്‍ പരം അഭ്യസ്തവിദ്യരായവര്‍ ഈ സ്ഥാപനങ്ങളില്‍ അധ്യാപകരായും, അനധ്യാപകരായും ജോലി ചെയ്തു വരുന്നു. അതിനാല്‍ അത്രയും കുടുംബങ്ങളുടെ ജീവിത മാര്‍ഗം കൂടിയാണ് ഈ പഠനകേന്ദ്രങ്ങള്‍.

ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായി കേരള സര്‍കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍

2020 ല്‍ അടഞ്ഞുകിടന്ന കാലത്തെ മാത്രം നഷ്ടം, കേരളത്തില്‍ ഉടനീളമുള്ള ഇരുന്നൂറ്റി അമ്പതോളം എടിസി കള്‍ക്കായി ശമ്പളം, കെട്ടിട വാടക, ഇലക്ട്രിസിറ്റി ചാര്‍ജ്, ടെലിഫോണ്‍ ചാര്‍ജ്, ഇന്‍റര്‍നെറ്റ് ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലായി ഏകദേശം 7 കോടിയോളം രൂപയാണെന്ന് കണക്കാക്കാം. എടുത്ത വായ്പകളുടെ തിരിച്ചടവ് വേറെയും. അങ്ങനെ ഒരു സ്ഥാപനത്തിന് ഏകദേശം 3 ലക്ഷത്തോളം രൂപ നഷ്ടം. ഈ നഷ്ടങ്ങള്‍ ഇപ്പോഴും തുടരുന്നു. വാടക കൊടുക്കുവാന്‍ പറ്റാത്തതിനാല്‍ കെട്ടിടങ്ങളില്‍ നിന്നും ഇറക്കിവിടുമെന്ന ഭീഷണിയുമുണ്ട്.

ഓണ്‍ലൈന്‍ തിയറി ക്ലാസുകളിലൂടെ മാത്രം സാധ്യമാകുന്നതല്ല കമ്പ്യൂടര്‍ വിദ്യാഭ്യാസമെന്നും പഠനം പൂര്‍ണമാകണമെങ്കില്‍ പ്രായോഗിക പഠനം കൂടിയെ തീരൂമെന്നും ജീവനക്കാർ പറയുന്നു. അതിനാൽ തന്നെ ഞങ്ങളെ ദുരന്തബാധിതരായി പ്രഖ്യാപിക്കുകയെന്നും മറ്റ്‌ സ്ഥാപനങ്ങൾ തുറക്കുന്നതുപോലെ ആഴ്ചയില്‍ മൂന്നു ദിവസങ്ങളെങ്കിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഞങ്ങളുടെ സ്ഥാപനങ്ങളും തുറക്കുവാന്‍ അനുവദിക്കുകയെന്നുമാണ് ഇവരുടെ ആവശ്യം.

Keywords:  News, Thiruvananthapuram, Kerala, State, Lockdown, Government, Kerala State Rutronics, Kerala Institution, Crisis, Accredited Learning Centers of Kerala State Rutronics, a Government of Kerala Institution in Crisis Due to Lockdown.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia