പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ

 



തിരുവനന്തപുരം: (www.kvartha.com 04.06.2021) പ്രവാസികള്‍ക്ക് 120 കോടി അനുവദിച്ച് സംസ്ഥാന ബജെറ്റ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. 14.32 ലക്ഷം പ്രവാസികളാണ് കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ തിരികെയെത്തിയത്. 

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ


കര്‍ഷകര്‍ക്ക് 2600 കോടിയുടെ വായ്പ ലഭ്യമാക്കും. കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാര്‍ഷിക ഉല്‍പന്ന വിപണനത്തിന് ബജെറ്റില്‍ 10 കോടി അനുവദിച്ചു. കാര്‍ഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ 1100 കോടിയുടെ വായ്പ നല്‍കും. 

Keywords:  News, Kerala, State, Thiruvananthapuram, Finance, Budget, 1000 crore loan to expatriates at low interest rates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia