എല്ലാ സി എച് സി, താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍; 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജെറ്റില്‍ പ്രഖ്യാപനം

 



തിരുവനന്തപുരം: (www.kvartha.com 04.06.2021) കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാകേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജെറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ നീക്കി വച്ചതിന് പിന്നാലെയാണ് രണ്ടാം കോവിഡ് പാകേജ് പ്രഖ്യാപിച്ചത്. എല്ലാ സി എച് സി, താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കും. ഇതിനായി 635 കോടി വകയിരുത്തി.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8900 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ സര്‍കാരിന്റെ ചെലവിലാണെങ്കിലും ഉടന്‍ ലഭ്യമാക്കും. മെഡികല്‍ കോളജുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി പ്രത്യേക ബ്ലോകുകള്‍, പുതിയ ഓക്‌സിജെന്‍ പ്ലാന്റ് എന്നിവ ആരംഭിക്കുമെന്നും ധനമന്ത്രി ബജെറ്റില്‍ പ്രഖ്യാപിച്ചു.

എല്ലാ സി എച് സി, താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍; 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജെറ്റില്‍ പ്രഖ്യാപനം


വാക്‌സിന്‍ ഗവേഷണത്തിനും, വാക്‌സിന്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും 10 കോടി നീക്കിവയ്ക്കുമ്പോള്‍ കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജെറ്റ് വകയിരുത്തിയിട്ടുണ്ട്. 12 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജെറ്റില്‍ പ്രഖ്യാപനം.


Keywords:  News, Kerala, State, Thiruvananthapuram, Budget, Finance, COVID-19, Business, Politics, Technology, 10 isolation beds will be provided in all CHC and taluk hospitals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia