Follow KVARTHA on Google news Follow Us!
ad

ലോക്ഡൗണ്‍ നീട്ടുമ്പോള്‍ ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും; രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Lockdown,Chief Minister,Pinarayi vijayan,Press meet,Kerala,
തിരുവനന്തപുരം: (www.kvartha.com 14.05.2021) ലോക്ഡൗണ്‍ നീട്ടുമ്പോള്‍ ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മെയ് 23 വരെ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

When the lockdown is extended, people will have to suffer more;  CM says that special schemes will be implemented to overcome the misery created by the second wave, Thiruvananthapuram, News, Lockdown, Chief Minister, Pinarayi vijayan, Press meet, Kerala

അവശ്യ സാധന കിറ്റ് അടുത്തമാസവും വിതരണം ചെയ്യും. നേരത്തെ മെയ് മാസം വരെയായിരുന്നു കിറ്റ് നല്‍കുമെന്ന് അറിയിച്ചിരുന്നത്. മേയ് മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവര്‍ക്ക് 1000 രൂപവീതം നല്‍കും. സ്വന്തം ഫണ്ടില്ലാത്ത ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ഈ സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങാതെ നല്‍കും. വസ്തു നികുതി, ടൂറിസം നികുതി, വസ്തു പുതുക്കല്‍ എന്നിവയ്ക്കുള്ള സമയം ദീര്‍ഘിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാസ്‌കിനും പിപിഇ കിറ്റിനും സര്‍ക്കാര്‍ വില നിശ്ചയിച്ചു. എന്‍95 മാസ്‌ക് 22 രൂപ, സര്‍ജിക്കല്‍ മാസ്‌ക് 4 രൂപ. പിപിഇ കിറ്റ് 273 രൂപ, സാനിറ്റൈസര്‍ (100 എംഎല്‍) 55 രൂപ. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിരക്ക് ബാധകം.

Keywords: When the lockdown is extended, people will have to suffer more;  CM says that special schemes will be implemented to overcome the misery created by the second wave, Thiruvananthapuram, News, Lockdown, Chief Minister, Pinarayi vijayan, Press meet, Kerala.

Post a Comment