അകൗണ്ട് ഇല്ലാതാകില്ല; മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്മാറി വാട്‌സ്ആപ്

 




തിരുവനന്തപുരം: (www.kvartha.com 08.05.2021) വാട്‌സ്ആപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അകൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ് വാട്‌സ്ആപിന്റെ പിന്മാറ്റം.

ജനുവരിയിലാണ് വാട്‌സ്ആപ് സ്വകാര്യതാ നയം തിരുത്തിയത്. ഫെബ്രുവരിയില്‍ തന്നെ നടപ്പാക്കാനായിരുന്നു ഒരുക്കം. ഉപയോക്താക്കളുടെ വിവരം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം വന്‍ പ്രതിഷേധമായി മാറിയിരുന്നു. ഇതിനിടെയാണ് മെയ് 15 വരെ നീട്ടിയത്.

അകൗണ്ട് ഇല്ലാതാകില്ല; മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്മാറി വാട്‌സ്ആപ്



എന്നാല്‍ ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്‌സ്ആപിന്റെ പ്രൈവസി പോളിസി അംഗീകരിച്ചു. കുറച്ചുപേര്‍ ബാക്കിയുണ്ട്. ഇതിനിടെയാണ് സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അകൗണ്ടുകള്‍ നഷ്ടപ്പെടില്ലെന്ന് കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പക്ഷേ, വാട്‌സ്ആപിന്റെ ഈ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Keywords:  News, Kerala, State, Thiruvananthapuram, Whatsapp, Technology, Business, Finance, Social Media, WhatsApp will delete your account if you don't accept its new terms of service and privacy policy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia