Follow KVARTHA on Google news Follow Us!
ad

കോവിഡാനന്തര ഉപരിപഠനത്തിന്റെ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കും വിരൽ ചൂണ്ടി താളൂർ നീലഗിരി കോളജ് സംഘടിപ്പിച്ച വിർച്വൽ സമിറ്റ് ശ്രദ്ധേയമായി

Virtual Summit organized by Thalur Nilgiri College pointed out the possibilities and challenges of post-Covi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
താളൂർ: (www.kvartha.com 16.05.2021) ലോകമാകമാനം തകിടം മറിച്ച കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഉപരിപഠനത്തിന്റെ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കും വിരൽ ചൂണ്ടി നടന്ന വിർച്വൽ സമിറ്റ് ശ്രദ്ധേയമായി. താളൂർ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ആണ് വെബിനാർ സംഘടിപ്പിച്ചത്. ചന്ദ്രിക ദിനപത്രവുമായി സഹകരിച്ചായിരുന്നു പരിപാടി.
                                                                  
COVID-19, Tamilnadu, Education, Summit, Online, Minister, Director, Wayanadu, Kerala, News, Virtual Summit organized by Thalur Nilgiri College pointed out the possibilities and challenges of post-Covid higher education.


മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബശീർ എംപി ഉദ്ഘാടനം ചെയ്‌തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്‌ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥി ആയിരുന്നു. ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ, നീലഗിരി കോളജ്‌ മാനജിംഗ്‌ ഡയറക്ടറും വിദ്യാഭ്യാസ വിചക്ഷനുമായ റാശിദ് ഗസാലി, നീലഗിരി കോളജ് അകാഡമിക് ഡീൻ പ്രൊഫ. ടി മോഹൻ ബാബു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.

കേവലം ഡിഗ്രിയും പിജിയും പഠിച്ച് പുറത്തിറങ്ങുന്നതിനപ്പുറം മാറുന്ന കാലത്തിന് അനുസൃതമായ സാങ്കേതിക വിദ്യകളിലും ഭാഷകളിലും നൈപുണ്യവും പ്രാഗത്ഭ്യവും തളിയിക്കുന്നവർക്കാണ് വരും കാലങ്ങളിൽ സാധ്യതയുള്ളതെന്ന് ഇ ടി മുഹമ്മദ് ബശീർ എംപി പറഞ്ഞു. ആധുനിക കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്. ഈ ദിശയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അതിൽ താൽപര്യപൂർവം ഭാഗഭാക്കുകളാകുന്ന വിദ്യാർഥികൾക്കുമാണു ഉന്നത നേട്ടങ്ങൾ കൈവരിക്കാനാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക ഘടനയിൽ കോവിഡ് വരുത്തിയ വലിയ മാറ്റങ്ങളെ വിലയിരുത്തുകയായിരുന്നു ഡോ. സജി ഗോപിനാഥ്. വിദ്യാർഥി കേന്ദ്രീകൃതമായ പഠനരീതികളിലേക്ക് വിദ്യാഭ്യാസരംഗം സമൂലമായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യകൾ തുറക്കുന്ന നിരവധിയായ വാതായനങ്ങൾ ഉപയോഗിച്ചുകൊണ്ട് ആധുനിക തൊഴിൽശാലകൾക്ക് ഇണങ്ങുന്ന രീതിയിൽ വിദ്യാർഥികളുടെ നിലവാരം ഉയർത്താൻ നമുക്ക്‌ സാധിക്കണം. ഭാഷയും സാങ്കേതിക വിദ്യയും പ്രായോഗിക നൈപുണ്യവും ഉൾചേർന്ന വിദ്യാഭ്യാസ രീതിയാണ് വരും കാലങ്ങളിൽ കൂടുതൽ സാധ്യതകൾ സൃഷ്‌ടിക്കുക. അതിനായി ആഗോളാടിസ്ഥാനത്തിൽ വരുന്ന മാറ്റങ്ങളിലേക്ക് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ചിന്താഗതിയും മനോഭാവവും വളരുകയുമാണ് വേണ്ടത്. പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ വിദ്യാഭ്യാസരീതിയെയും സംസ്കാരത്തെയും ഉടച്ച് വാർക്കുന്നതും പ്രതീക്ഷ നൽകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ പഠനത്തിൽ കൊടുക്കുന്നത് പോലെ തന്നെയുള്ള ശ്രദ്ധ ശാരീരിക ആരോഗ്യത്തിനും കൊടുക്കേണ്ടതുണ്ടെന്ന് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ ഓർമിപ്പിച്ചു. ഉയർന്ന ചിന്തകളും മനോഭാവങ്ങളും ഉണ്ടാവാൻ അത്യന്താപേക്ഷിതമായത് ശരീരത്തിന്റെ ആരോഗ്യക്ഷമതയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ രംഗത്ത്‌ നീലഗിരി കോളജ്‌ നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതികളെ അതിഥികൾ പ്രശംസിച്ചു. ഇവ ഏറെ പ്രതീക്ഷനൽകുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആദ്യ റോബോടിക്സ്‌ , ആർടിഫിഷ്യൽ ഇന്റലിജന്റ്സ്‌ വൽകൃത ആർട്സ്‌ ആൻഡ് സയൻസ്‌ കോളജ് എന്ന സവിശേഷതയുണ്ട് നീലഗിരി കോളജിന്. ഹയർ എഡ്യുകേഷൻ റിവ്യൂയിൽ രാജ്യത്തെ മികച്ച 10 പുതുമകൾ നടപ്പിലാക്കുന്ന ക്യാമ്പസുകളിലൊന്നായും നീലഗിരി കോളജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നീലഗിരി - വയനാട് അതിർത്തിയിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് കോളജ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കോളജ് ക്യാമ്പസും പഠനത്തിനുള്ള അന്തരീക്ഷവും വിദ്യാർഥികളെ വലിയതോതിൽ ഇവിടേക്ക് ആകർഷിക്കുന്നു. നിലവിൽ 1500 ഓളം വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. വിർച്വൽ സമിറ്റിൽ പങ്കെടുത്തവർക്ക് ഇ-സെർടിഫികറ്റ് വിതരണവും നടത്തിയത് കൗതുകകരമായി.

Keywords: COVID-19, Tamilnadu, Education, Summit, Online, Minister, Director, Wayanadu, Kerala, News, Virtual Summit organized by Thalur Nilgiri College pointed out the possibilities and challenges of post-Covid higher education.
< !- START disable copy paste -->

Post a Comment