കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആകാശത്ത് വെച്ച് വിവാഹം നടത്തി മധുര സ്വദേശികള്‍; 161 ബന്ധുക്കളുമായി വിമാനത്തില്‍ നടത്തിയ ചടങ്ങുകള്‍ വൈറലാകുന്നു, വിഡിയോ കാണാം

 



ചെന്നൈ: (www.kvartha.com 24.05.2021) കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് ഉള്‍പെടെ പങ്കെടുക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചതിനാല്‍ ആകാശത്ത് വെച്ച് വിവാഹം നടത്തി വ്യത്യസ്തരാവുകയാണ് മധുര സ്വദേശികള്‍. മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് ഈ വൈറല്‍ വിവാഹത്തിന് പിന്നില്‍. ആഗ്രഹം പോലെ കുടുംബത്തിലെ എല്ലാവരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിമാനത്തില്‍ വെച്ചായിരുന്നു വിവാഹം. 

തമിഴ്‌നാട് മധുരയിലെ വരനും വധുവുമാണ് വിവാഹം നടത്താനായി ഒരു വിമാനം തന്നെ ബുക് ചെയ്തത്. മധുരൈ - ബെംഗളൂറു വിമാനത്തിന്റെ മുഴുവന്‍ സീറ്റുകളും ഇരുവരും ചേര്‍ന്ന് ബുക് ചെയ്തു. 161 ബന്ധുക്കള്‍ വിമാനത്തില്‍ കയറി, മധുരയില്‍നിന്ന് ബെംഗളൂറുവിലേക്കുള്ള യാത്രക്കിടെ മധുരൈ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുകളില്‍ വിമാനമെത്തിയപ്പോള്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആകാശത്ത് വെച്ച് വിവാഹം നടത്തി മധുര സ്വദേശികള്‍; 161 ബന്ധുക്കളുമായി വിമാനത്തില്‍ നടത്തിയ ചടങ്ങുകള്‍ വൈറലാകുന്നു, വിഡിയോ കാണാം


നാട്ടില്‍വെച്ച് വിവാഹം നടത്തുമ്പോള്‍ തമിഴ്‌നാട്ടിലെ കര്‍ഫ്യൂ ബാധകമാകുമെന്നതിനാലാണ് ഇത്തരത്തിലൊരു വിവാഹത്തിനൊരുങ്ങിയതെന്ന് ദമ്പതികള്‍ പറയുന്നു. വിമാനത്തിനുള്ളില്‍വെച്ചുള്ള ഇരുവരുടെയും വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

Keywords:  News, National, India, Chennai, Marriage, Flight, Video, Social Media, Viral, COVID-19, Viral Video: Madurai Couple Gets Married on Plane to Avoid Covid Restrictions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia