മന:സാക്ഷി ഉണ്ടോ ഇവര്‍ക്ക്: കാര്‍ വാങ്ങാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

 




യുപി: (www.kvartha.com 14.05.2021) സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ മൂന്നുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. ഉത്തര്‍പ്രദേശിലെ കനോജ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഒരു വ്യവസായിക്ക് കൈമാറിയത്. കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും വ്യാഴാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

ഏറെ നാളുകളായി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കള്‍ അതിനു പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്ന് ടിര്‍വാ കൊട്ട്വാരി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞിന്റെ മുത്തശ്ശിയും മുത്തച്ഛനും നല്‍കിയ പരാതിയില്‍ പറയുന്നു. 

മന:സാക്ഷി ഉണ്ടോ ഇവര്‍ക്ക്: കാര്‍ വാങ്ങാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

കുഞ്ഞ് ഇപ്പോഴും വാങ്ങിയ വ്യക്തിയുടെ അടുത്തുതന്നെയാണ് ഉള്ളത് എന്ന് കൊട്ട്വാരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ ഷൈലേന്ദ്രകുമാര്‍ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെ വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂയെന്നും അതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Uttar Pradesh couple sells newborn to purchase car, Local News, Police, Complaint, Parents, Child, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia