Follow KVARTHA on Google news Follow Us!
ad

വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരൻ

UP Bride Dies of Heart Attack During Wedding, Groom Marries Her Sister, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 31.05.2021) വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്.

News, New Delhi, India, National, Bride, Death, Marriage, Grooms, Wedding, Uttar Pradesh,

പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് ഡോക്ടർ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോർട്. മരണത്തെ തുടർന്ന് വിവാഹചടങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തു. എന്നാൽ അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതിൽ സമ്മതമാവുകയും വിവാഹം നടക്കുകയും ചെയ്തു.

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം സുരഭിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.

Keywords: News, New Delhi, India, National, Bride, Death, Marriage, Grooms, Wedding, Uttar Pradesh, UP Bride Dies of Heart Attack During Wedding, Groom Marries Her Sister.
< !- START disable copy paste -->

Post a Comment