ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു
May 21, 2021, 16:43 IST
കീരിത്തോട് : (www.kvartha.com 21.05.2021) ഇസ്രാഈലില്‍ ഹമാസിന്റെ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ 10.18-നാണ് അദ്ദേഹം കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്.
ജില്ലാ പ്രസിഡന്റ് കെ എസ് അജി, ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സംഗീതാ വിശ്വനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നേരത്തെ ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ച സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയതും മന്ത്രി വി മുരളീധരനാണ്.
Keywords: Union minister V Muraleedharan visits Soumya Santhosh’s family, Idukki, News, Dead, Visit, Minister, Trending, Family, Kerala.
സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനേയും കുടുംബത്തേയും ആശ്വസിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
![ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു](https://www.kvartha.com/static/c1e/client/115656/downloaded/5906f58b024386954a8784dadcbb91b5.jpg)
ജില്ലാ പ്രസിഡന്റ് കെ എസ് അജി, ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സംഗീതാ വിശ്വനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നേരത്തെ ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ച സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയതും മന്ത്രി വി മുരളീധരനാണ്.
Keywords: Union minister V Muraleedharan visits Soumya Santhosh’s family, Idukki, News, Dead, Visit, Minister, Trending, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.