4 ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപിള്‍ ലോക് ഡൗണ്‍ നിലവില്‍വരും; അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

 


തിരുവനന്തപുരം: (www.kvartha.com 15.05.2021) തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപിള്‍ ലോക്ഡൗണ്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . മറ്റു പത്തു ജില്ലകളില്‍ നിലവിലുള്ള ലോക്ഡൗണ്‍ തുടരും. ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തിയ ജില്ലകളിലേക്കു പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാകൂ.

4 ജില്ലകളില്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രിപിള്‍ ലോക് ഡൗണ്‍ നിലവില്‍വരും; അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി

അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഇവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും.

ക്വാറന്റൈന്‍ ലംഘിക്കുന്നതു കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് ഉപയോഗിക്കും. ക്വാറന്റൈനില്‍നിന്ന് പുറത്തിറങ്ങാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തിയ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്കു ഭക്ഷണമെത്തിക്കുന്നത് വാര്‍ഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

ട്രിപിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മരുന്നുകടയും പെട്രോള്‍ പമ്പും തുറക്കും. പത്രവും പാലും ആറു മണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍ ഹോംനഴ്‌സ് എന്നിവര്‍ക്കു ഓണ്‍ലൈന്‍ പാസ് നല്‍കും. പ്ലമര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്കും പാസ് വാങ്ങി അടിയന്തര ഘട്ടത്തില്‍ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും.

ബേകറി, പലവ്യജ്ഞനക്കട ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനാണ് സര്‍കാര്‍ നിര്‍ദേശം. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെ പ്രവര്‍ത്തിക്കാം. ജില്ലകളുടെ അതിര്‍ത്തി അടയ്ക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാര്‍ക്കുമാത്രം അനുമതി നല്‍കും. കണ്ടൈന്‍മെന്റ് സോണില്‍ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ.

Keywords:  Triple Lockdown in Four Districts, Thiruvananthapuram, News, Chief Minister, Pinarayi vijayan, Police, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia