Follow KVARTHA on Google news Follow Us!
ad

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മിസോറാമും

Total lockdown in Mizoram for seven days from May 10 #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ഐസോള്‍: (www.kvartha.com 08.05.2021) കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മേയ് 10 രാവിലെ നാലുമുതല്‍ മുതല്‍ 17ന് രാവിലെ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മിസോറാം. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കും. അന്തര്‍ സംസ്ഥാനയാത്രികര്‍ക്ക് 10 ദിവസം നിര്‍ബന്ധിത നിരീക്ഷണവും വേണം. അതിര്‍ത്തി വഴി മാത്രമേ മിസോറാമില്‍ പ്രവേശിക്കാവൂവെന്നും നെഗറ്റീവ് കോവിഡ് സെര്‍ടിഫികറ്റ് വേണമെന്നും മിസോറാം ചീഫ് സെക്രടറി അറിയിച്ചു.   

നേരത്തേ എല്ലാ ജില്ല മജിസ്‌ട്രേറ്റുമാരും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ലോക്ഡൗണ്‍. 

News, National, India, Lockdown, COVID-19, Total lockdown in Mizoram for seven days from May 10




ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു പാര്‍കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ജിമുകള്‍, കമ്യൂണിറ്റി ഹാളുകള്‍, റസ്റ്ററന്റുകള്‍, ഷോപിങ് കോംപ്ലക്‌സുകള്‍, മാളുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതിയില്ല. മറ്റു കൂടിച്ചേരലുകള്‍ക്കും അനുമതി നല്‍കില്ല. ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സര്‍കാര്‍ സ്ഥാപനങ്ങളും അടച്ചിടും.  

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളിലായി കേരളവും തമിഴ്‌നാടും ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, India, Lockdown, COVID-19, Total lockdown in Mizoram for seven days from May 10

Post a Comment