മൂന്ന് ലക്ഷം ഹരിത മുറ്റങ്ങൾ; വീടും പറമ്പും ചെടികളും മരങ്ങളും അടുക്കളത്തോട്ടവുമായി പച്ച പുതക്കും; വിത്തും തൈകളും കൈമാറ്റം ചെയ്‌ത്‌ വിത്തൊരുമയും; ശ്രദ്ധേയമായി എസ് വൈ എസിന്റെ പ്രകൃതി സംരക്ഷണ പദ്ധതികൾ

 


കോഴിക്കോ‌ട്: (www.kvartha.com 30.05.2021) മഴക്കാലത്തിന്റെ തുടക്കത്തിൽ പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് എസ് വൈ എസ് സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷം ഹരിതമുറ്റം ഒരുക്കുന്നു. പ്രവർത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയും അടുക്കളത്തോട്ടം നിർമിക്കുകയുമാണ് ലക്ഷ്യം. ജൂൺ ഒന്ന് മുതൽ ഏഴ് വരെ ന‌ടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാട‌നം മെയ് 31 ന് വൈകി‌ട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.
                                                               
മൂന്ന് ലക്ഷം ഹരിത മുറ്റങ്ങൾ; വീടും പറമ്പും ചെടികളും മരങ്ങളും അടുക്കളത്തോട്ടവുമായി പച്ച പുതക്കും; വിത്തും തൈകളും കൈമാറ്റം ചെയ്‌ത്‌ വിത്തൊരുമയും; ശ്രദ്ധേയമായി എസ് വൈ എസിന്റെ പ്രകൃതി സംരക്ഷണ പദ്ധതികൾ



ക്യാമ്പയിന് മുന്നോടിയായി പ്രവർത്തകർ പരസ്പരം വിത്തും തൈകളും കൈമാറ്റം ചെയ്യുന്ന വിത്തൊരുമ ജനകീയമായി. വിത്തൊരുമ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ കാസർകോട് സഅദിയ്യയിൽ വെച്ച് ഉദ്​ഘാ‌നം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി തൈ ഏറ്റു വാങ്ങി. അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എ, ഖാസിം ഇരിക്കൂർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സംബന്ധിച്ചു.

ജൂൺ ഒന്നിന് മണ്ണിലിറങ്ങാം എന്ന പേരിൽ കൃഷിയാരംഭം കുറിക്കും. സംസ്ഥാന കമിറ്റി നൽകുന്ന വീഡിയോ സന്ദേശം വഴി ഓരോ വീട്ടിലും ലളിതമായ രീതിയിൽ കൃഷി ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകും. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ നമുക്കൊരു മരം നാളേക്കൊരു ഫലം എന്ന പേരിൽ വരും തലമുറക്കു കൂടി ഉപകാരപ്പെടുന്ന ഫലവൃക്ഷം സ്വന്തം പറമ്പിൽ നട്ട് പിടിപ്പിക്കും.

ജൂൺ ഏഴ് വരെ കുടുംബ സമേതം വിവിധതരം തൈകൾ നട്ടുവളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽ പങ്കാളികളാകും. കോവിഡ് പ്രതിസന്ധിയുടെ അതിജീവനമായി വ്യാപകമായി അടുക്കളത്തോട്ടമൊരുക്കും. ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം മഴ വെള്ളം ശേഖരിക്കൽ, കിണർ റീചാർജിംഗ് തുടങ്ങിയ പദ്ധതികളും നടക്കും. ഹരിതമുറ്റം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ മൂന്നു യൂനിറ്റുകൾക്ക് സംസ്ഥാനതലത്തിൽ അവാർഡ് നൽകും.

Keywords:  Kozhikode, Kerala, News, SYS, Minister, Inauguration, MLA, Rain, Water, State, Well, Three lakh green yards; Notably SYS nature conservation projects.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia