ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുല്‍പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) കോവിഡ് ബാധയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുല്‍പന്ന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ (57)മരിച്ചു. ഈമാസം 19നായിരുന്നു മരണം. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരിച്ചതെന്ന് 'ദ പ്രിന്റ്' റിപോര്‍ട് ചെയ്യുന്നു. 

2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ 'പതഞ്ജലി'യുടെ ഭാഗമാകുന്നത്. അസുഖത്തെത്തുടര്‍ന്ന് അവസാന ദിവസങ്ങളില്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുല്‍പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു


അലോപതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടര്‍ന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ചതായ വിവരം പുറത്തു വരുന്നത്. 

അലോപതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചുവീണത് അലോപതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ബാബാ രാംദേവിന് കത്തെഴുതുകയായിരുന്നു. കത്ത് ലഭിച്ചതിന് പിന്നാലെ അലോപതിയെകുറിച്ചുള്ള വിവാദ പ്രസ്താവന ബാബാ രാംദേവ് പിന്‍വലിക്കുകയായിരുന്നു. 

Keywords:  News, National, India, New Delhi, COVID-19, Death, Health, Baba Ramdev, Sunil Bansal, head of the dairy business of Ramdev’s Patanjali, dies of ‘Covid complications’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia