തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ട്രോളോട് ട്രോള്‍; രമേഷ് പിഷാരടിയുടെ കുട്ടികളെ വലിച്ചിഴക്കരുതെന്ന് നടന്‍ സുബിഷ് സുധി

 


കൊച്ചി: (www.kvartha.com 07.05.2021) നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം നേടുകയും ധര്‍മജന് വേണ്ടി ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ ട്രോളോട് ട്രോള്‍; രമേഷ് പിഷാരടിയുടെ കുട്ടികളെ വലിച്ചിഴക്കരുതെന്ന് നടന്‍ സുബിഷ് സുധി
അതില്‍ ചില ട്രോളുകള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തില്‍ രമേഷ് പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കയാണ് നടന്‍ സുബിഷ് സുധി. രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട് എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപെടുന്നയാളാണ് രമേഷ് പിഷാരടിയെന്ന് സുബീഷ് വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുട്ടികളെ ട്രോളുകളിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും സുബിഷ് സുധി പറയുന്നു.

സുബീഷിന്റെ വാക്കുകള്‍:

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പിഷാരടി സിപിഎം-ന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.

അതുകൊണ്ട് തന്നെ ഇന്നലെ ഞാന്‍ രമേശേട്ടനോട് സംസാരിച്ചപ്പോള്‍,ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം, അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കള്‍ ജീവന് തുല്യം ആണ്. അതെല്ലാവര്‍ക്കും അങ്ങനെ ആണല്ലോ.

ഞാന്‍ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ പിഷാരടിയെ ന്യായീകരിക്കാന്‍ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാന്‍ വിനയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Keywords: Subish Sudhi supports Ramesh Pisharody after assembly election trolls, Kochi, News, Politics, Assembly-Election-2021, Actor, Congress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia