എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി പ്രാക്ടികല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ

 


തിരുവനന്തപുരം: (www.kvartha.com 22.05.2021) കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ് എസ് എല്‍ സി ഐടി പ്രാക്ടികല്‍ പരീക്ഷ ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് എസ് എല്‍ സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും.

ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും. ഹയര്‍ സെകന്‍ഡറി, വോകേഷണല്‍ ഹയര്‍ സെകന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടത്തും.

മൂല്യനിര്‍ണയത്തിനു പോകുന്ന അധ്യാപകരെ വാക്‌സിനേറ്റ് ചെയ്യുമെന്നും അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി പ്രാക്ടികല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ

Keywords:  SSLC will avoid IT practical exams; Higher Secondary and Vocational Higher Secondary Practical Examination from June 21 to July 7, Thiruvananthapuram, News, Education, Examination, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia