കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി താരങ്ങള്‍; അജിത് 25 ലക്ഷവും, സൗന്ദര്യ രജനീകാന്ത് 1 കോടിയും നല്‍കി

 


ചെന്നൈ: (www.kvartha.com 14.05.2021) രാജ്യം അതീരൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അജിത്ത്. അടുത്തിടെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും പിന്തുണ വേണമെന്നും സര്‍കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരുന്നു.

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി താരങ്ങള്‍; അജിത് 25 ലക്ഷവും, സൗന്ദര്യ രജനീകാന്ത് 1 കോടിയും നല്‍കി

ഇതോടെ നിരവധി താരങ്ങളാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കി വരുന്നത്. അജിത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ വിവരം അദ്ദേഹത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 1.25 കോടി രൂപയും തമിഴ് നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 50 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (ഫെഫ്‌സി) 25 ലക്ഷം രൂപയും സംഭാവന ചെയ്തു.

കഴിഞ്ഞ ദിവസം സംവിധായകന്‍ എ ആര്‍ മുരുകദാസും മുഖ്യമന്ത്രി സ്റ്റാലിനെ കാണുകയും ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. നടന്‍ ശിവകുമാര്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് ഒരു കോടിയും നല്‍കി.

Keywords:  Soundarya Rajinikanth and Ajith contribute to Tamil Nadu CM's Public Relief Fund,  Chennai, News, Cinema, Actor, Compensation, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia