ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി; 7-ാമത് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് സൗത് ഏഷ്യന്‍ പുരസ്‌കാരം കൈറ്റിന്

 



തിരുവനന്തപുരം: (www.kvartha.com 26.05.2021) 7-ാമത് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് സൗത് ഏഷ്യന്‍ പുരസ്‌കാരം (എസ് എം 4 ഇ) പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂകേഷന്‍). ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ ഒരുക്കിയതിനാണ് പുരസ്‌കാരം കൈറ്റിന് ലഭിച്ചത്. 

7 വിഭാഗങ്ങളിലായി ലഭിച്ച 145 നോമിനേഷനുകളില്‍നിന്നും 'ഇന്നൊവേഷന്‍സ്@കോവിഡ് 19' വിഭാഗത്തിലാണ് കൈറ്റിന് അവാര്‍ഡ്. കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അവാര്‍ഡ് സാക്ഷ്യപത്രം സ്വീകരിച്ചു.

ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി; 7-ാമത് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് സൗത് ഏഷ്യന്‍ പുരസ്‌കാരം കൈറ്റിന്


പൊതുവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മികവ് ആഗോള ശ്രദ്ധയിലേക്കുയര്‍ത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു. ഡിജിറ്റല്‍ ടെക്നോളജി സഭ 2021 അവാര്‍ഡ്, എംബില്ല്യന്‍ത് അവാര്‍ഡ് എന്നിവ ഉള്‍പെടെ കൈറ്റിന് ഈ വര്‍ഷം മാത്രം ലഭിക്കുന്ന മൂന്നാമത്തെ ബഹുമതിയാണ് എസ്എം4ഇ പുരസ്‌കാരം. ഈ പുരസ്‌കാരത്തോടെ അടുത്തവര്‍ഷത്തെ യുഎന്‍ വേള്‍ഡ് സമിറ്റ് അവാര്‍ഡിന് കൈറ്റിന് നേരിട്ടപേക്ഷിക്കാന്‍ അവസരമൊരുങ്ങി.

സോഷ്യല്‍ മീഡിയ സാമൂഹിക ശാക്തീകരണത്തിനുപയോഗിക്കുന്നതിന്റെ മികച്ച മാതൃകകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് എസ് എം 4 ഇ  (SM4E സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡ് സൗത്ത് ഏഷ്യ) അവാര്‍ഡ്.

Keywords:  News, Kerala, State, Thiruvananthapuram, Award, Study class, Study, Business, Finance, Technology, Education, Social Media for Empowerment Awards South Asia ( SM4E) award for KITE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia