അമേരിക്കയില്‍ 12കാരി സഹപാഠികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു; 3പേര്‍ക്ക് പരിക്ക്

 


ന്യൂയോര്‍ക്ക്: (www.kvartha.com 07.05.2021) അമേരിക്കയില്‍ 12കാരി സഹപാഠികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്ബി മിഡില്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും ഒടുവില്‍ അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വെടിയുതിര്‍ത്തത്. 11 അല്ലെങ്കില്‍ 12 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്ന പെണ്‍കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബാഗില്‍ കൊണ്ടുവന്ന തോക്കെടുത്ത് പെണ്‍കുട്ടി സ്‌കൂളിന് പുറത്തും അകത്തുമായി വെടിയുതിര്‍ക്കുകയായിരുന്നു.

രണ്ട് വിദ്യാര്‍ഥികള്‍ക്കും ഒരു സ്‌കൂള്‍ ജീവനക്കാരനുമാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. അധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വിദ്യാര്‍ഥിനിയെ കസ്റ്റഡില്‍ എടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് സ്‌കൂളിലെ 12 വയസുള്ള വിദ്യാര്‍ഥി യാന്‍ഡല്‍ റോഡ്രിഗസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാനും എന്റെ സഹപാഠി
അമേരിക്കയില്‍ 12കാരി സഹപാഠികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തു; 3പേര്‍ക്ക് പരിക്ക്

കളും ടീച്ചറുമൊത്ത് ക്ലാസില്‍ പഠിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. പിന്നാലെ ഉച്ചത്തിലുള്ള മറ്റ് രണ്ട് ശബ്ദങ്ങള്‍ കൂടി കേട്ടു.

ഒപ്പം നിലവിളിയും. ഇതോടെ ടീച്ചര്‍ എന്താണ് കാര്യം എന്ന് അന്വേഷിക്കാന്‍ പുറത്തേക്ക് പോയി. അപ്പോള്‍ കണ്ടത് പുറത്ത് രണ്ട് വിദ്യാര്‍ഥികളും ഒരു ജീവനക്കാരനും വെടിയേറ്റ് കിടക്കുന്നതാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥി പറയുന്നു.

Keywords:  Sixth-grade girl injures three people after opening fire with handgun, New York, News, Student, Gun attack, Police, Custody, School, America, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia