നടന്‍ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഗായിക അമൃത സുരേഷ്

കൊച്ചി: (www.kvartha.com 11.05.2021) നടന്‍ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് ഗായിക അമൃത സുരേഷ്. മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും മകള്‍ക്ക് കോവിഡാണെന്നുമൊക്കെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും അതിനെതിരായി നടപടി സ്വീകരിക്കുമെന്നും അമൃത പറയുന്നു.

Singer Amrutha Suresh against her ex husband Bala, Kochi, News, Cine Actor, Singer, Phone call, Allegation, Media, Kerala

തന്റെ സമൂഹമാധ്യമ അകൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് തെളിവുകള്‍ സഹിതം അമൃത ബാലയുടെ ആരോപണങ്ങളെ തള്ളുന്നത്. താനും ബാലയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം എങ്ങനെയാണ് ലീക്ക് ചെയ്ത് മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത ചോദിക്കുന്നു. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോള്‍ താന്‍ കോവിഡ് ടെസ്റ്റ് റിസള്‍ട് വാങ്ങുന്നതിനായി പുറത്തായിരുന്നുവെന്നും മകള്‍ തന്റെ അമ്മയുടെ അടുത്തായിരുന്നുവെന്നും അമൃത പറയുന്നു.

പുറത്താണ് എന്നാല്‍ അരുടെയെങ്കിലും കൂടെയാണ് എന്നല്ല അര്‍ഥമെന്നും വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്‌സ് നോടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു. ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രം കേള്‍പിക്കാതെ മുഴുവന്‍ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും ആരോഗ്യത്തോടെയിരിക്കുന്ന തന്റെ മകള്‍ക്ക് കോവിഡ് ആണെന്നു വാര്‍ത്ത കൊടുത്ത മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരായത്. 2012ലാണ് മകളായ അവന്തികയുടെ ജനനം. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 2019ലാണ് ഔദ്യോഗികമായി ഇരുവരും പിരിയുന്നത്. 

Keywords: Singer Amrutha Suresh against her ex husband Bala, Kochi, News, Cine Actor, Singer, Phone call, Allegation, Media, Kerala.

Post a Comment

Previous Post Next Post