'ഈ മാനസിക രോഗികളെ ആരാണ് ശിക്ഷിക്കുക'; കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന


ന്യൂഡെല്‍ഹി: (www.kvartha.com 12.05.2021) കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന്‍ നടന്‍ മുകേഷ് ഖന്ന. തന്റെ വ്യാജ മരണവാര്‍ത്ത കണ്ട് നിരവധിപേരാണ് വിളിക്കുന്നതെന്ന് ഫേസ്ബുകില്‍ പങ്കുവെച്ച വിഡിയോയിലൂടെ മുതിര്‍ന്ന നടന്‍ മുഖേഷ് ഖന്ന പറഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകളുമായി വരുന്ന മാനസിക രോഗികളെ ആരാണ് ശിക്ഷിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്താല്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. 

News, National, India, Cine Actor, Actor, Entertainment, Fake, Death, COVID-19, Trending, Social Media, Shaktimaan actor Mukesh Khanna speaks on death hoax, says 'I'm perfectly alright'


'എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഒരു ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിട്ടുമില്ല. ആരാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് അറിയില്ല. അവരുടെ ലക്ഷ്യവും അറിയില്ല. വ്യാജ വാര്‍ത്തകളിലൂടെ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മുഖേഷ് ഖന്ന പറഞ്ഞു. ഈ മാനസിക രോഗികള്‍ക്കുള്ള ചികിത്സയെന്താണ്. ആരാണ് ഇവരെ ശിക്ഷിക്കുക. ഇനിയെങ്കിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.

1990കളില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന സീരിയലിലൂടെയാണ് മുഖേഷ് ഖന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

Keywords: News, National, India, Cine Actor, Actor, Entertainment, Fake, Death, COVID-19, Trending, Social Media, Shaktimaan actor Mukesh Khanna speaks on death hoax, says 'I'm perfectly alright'

Post a Comment

Previous Post Next Post