സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

 



തിരുവനന്തപുരം: (www.kvartha.com 06.05.2021) കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 

ഓണ്‍ലൈന്‍ ക്ലാസുകളുമായി അധ്യന വര്‍ഷം തുടങ്ങാനാണ് സാധ്യത. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. പുതിയ സര്‍കാര്‍ ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍ നയപരമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കാവുന്ന പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യില്‍ ലഭ്യമാണ്. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങളുമുണ്ട്. പാഠപുസ്‌കങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പലതും വിതരണത്തിനായി ജില്ലാതല ഓഫിസുകളിലേക്ക് എത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ്


പ്ലസ് വണ്‍പരീക്ഷ ഇനിയും നടത്തിയിട്ടില്ല, പ്ലസ് 2 പ്രാക്ടികലും പൂര്‍ത്തിയാകാനുണ്ട്. സമാന സ്ഥിതിയാണ് വൊകേഷണല്‍ ഹയര്‍ സെകന്‍ഡറിയിലും. ഇത് സംബന്ധിച്ച് സര്‍കാര്‍ പ്രത്യേക തീരുമാനമെടുക്കേണ്ടിവരും. ഇതിന് ശേഷമേ പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കാനാകൂ. ക്ലാസുകള്‍, ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍കാര്‍ തീരുമാനമടുക്കും. 

Keywords:  News, Kerala, Thiruvananthapuram, Education, Students, Examination, Online, Study class, Schools in the state will not open on June 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia