ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം കണ്ടെത്തി: ചൊവ്വയിലെ ജീവനെകുറിച്ച് വിവരങ്ങൾ നൽകുമെന്ന പുതുപ്രതീക്ഷയിൽ ശാസ്ത്രജ്ഞർ

 


ഒൺടാരിയോ: (www.kvartha.com 04.05.2021) കാനഡയിലെ, ഒൺടാരിയോയിൽ സ്ഥിതി ചെയ്യുന്ന കിഡ് ക്രീക്കിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം ചൊവ്വയിലെ ജീവനെക്കുറിച്ച് വിവരങ്ങൾ നൽകുമെന്ന പുതുപ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. 2009ലാണ് ബാർബറ ലോളർ എന്ന ടൊറന്റോ സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞ ജലം കണ്ടെത്തിയത്.

1992ൽ തന്നെ, ഖനിയായ കിഡ് ക്രീക്കിൽ ഇവർ സന്ദർശനം നടത്തിയെങ്കിലും അന്നത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം നടത്തിയ സന്ദർശനത്തിൽ ഈ ജലം ലോളറുടെ ശ്രദ്ധയിൽ പെട്ടു. ഖനിയിൽ ഭൗമനിരപ്പിൽ നിന്നു മൂന്നു കിലോമീറ്ററോളം താഴ്ചയിലായിരുന്നു ഈ ജലം സ്ഥിതി ചെയ്യുന്നത്.

മൂക്കിനെ കീറിമുറിച്ചു കളയുന്ന ദുർഗന്ധമുള്ള ജലത്തിന്റെ സാംപിളുകൾ ലാബുകളിലേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഇതിന്റെ പ്രായം കണക്കാക്കപ്പെട്ടത്.

എന്നാൽ ഇപ്പോൾ വീണ്ടും ഈ കണ്ടെത്തൽ ശ്രദ്ധേയമായിരിക്കുകയാണ്. ചൊവ്വയിൽ ജീവനുണ്ടോയെന്ന അന്വേഷണത്തിന് ഇത് ഉത്തരമേകുമെന്നാണ്, ഇപ്പോൾ ഉന്നത ശാസ്ത്രപുരസ്കാരങ്ങൾ നേടിയ ബാർബറ പറയുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലം കണ്ടെത്തി: ചൊവ്വയിലെ ജീവനെകുറിച്ച് വിവരങ്ങൾ നൽകുമെന്ന പുതുപ്രതീക്ഷയിൽ ശാസ്ത്രജ്ഞർ

താൻ പണ്ടു കണ്ടെത്തിയ വെള്ളത്തിൽ നിറയെ രാസവസ്തുക്കൾ അലിഞ്ഞു ചേർന്നിരുന്നു. കടൽവെള്ളത്തേക്കാൾ പത്തിരട്ടി ലവണങ്ങളുള്ളതാണ് ഈ ആദിമജലം. എന്നാൽ ഈ സാഹചര്യങ്ങളിലും കീമോലിഥോട്രോപിക് ബാക്ടീരിയ എന്ന സൂക്ഷ്മകോശജീവികൾക്ക് ഈ ആദിമജലത്തിൽ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ബാർബറയുടെ തുടർപഠനങ്ങൾ വ്യക്തമാക്കുന്നത്. ജലത്തിലുള്ള നൈട്രജൻ, സൾഫേറ്റ് രാസസംയുക്തങ്ങൾ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നതും.

ആദിമകാലത്ത് ഏകകോശജീവികളിൽ നിന്നു ബഹുകോശജീവികളുടെ ഉയർച്ചയ്ക്കു വഴിവച്ച കടൽത്തിട്ടകളുടെ അതേ രസതന്ത്രമാണ് കിഡ് ക്രീക്ക് ഖനിയിൽ കണ്ടെത്തിയത്. കിഡ് ക്രീക്ക് ഖനി സ്ഥിതി ചെയ്യുന്ന മേല പണ്ടൊരു കടൽ അടിത്തട്ടിന്റെ ഭാഗമായിരുന്നെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

മാത്രവുമല്ല ഇവിടത്തെ സാഹചര്യങ്ങൾ ചൊവ്വയിലെ ഉപോപരിതല സാഹചര്യങ്ങളുമായി വലിയ സാമ്യം പുലർത്തുന്നു. ഭൂമിയിൽ നിന്നു രണ്ടരക്കിലോമീറ്റർ താഴെ രാസവസ്തുക്കൾ നിറഞ്ഞ വെള്ളത്തിൽ ജീവന് നിലനിൽക്കാമെങ്കിൽ ചുവന്ന ഗ്രഹത്തിന്റെ ഉപോപരിതലത്തിലെ ജലത്തിലും ജീവൻ കാണാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൊവ്വയിൽ ഉപോരിതലത്തിൽ ഇതു വരെ ജലം കണ്ടെത്താനായിട്ടില്ല. എന്നാൽ പെഴ്സിവീയറൻസ് ദൗത്യത്തിനു ശേഷം പോകുന്ന കൂടുതൽ നവീകരിച്ച ദൗത്യങ്ങൾക്ക് ഇതു കണ്ടെത്താനായേക്കുമെന്നാണു ശാസ്ത്ര‍ജ്ഞരുടെ പ്രതീക്ഷ.

Keywords:  News, World, Water, Top-Headlines, Researchers, Researchers Discover The World’s Oldest Water Ever In A Canadian Mine.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia